HOME
DETAILS
MAL
പെല്ലറ്റ് വേണ്ടങ്കില്‍ ബുള്ളറ്റ് വേണ്ടി വരും: സി.ആര്.പി.എഫ്
backup
August 19 2016 | 14:08 PM
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന പെല്ലറ്റ് ഗണ്‍ നിരോധനത്തിനെതിരേ സി.ആര്.പി.എഫ്. പെല്ലറ്റുകള്‍ നിരോധിക്കുകയാണെങ്കില്‍ അടിയന്തരഘട്ടങ്ങളില്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് കൂടുതല്‍ ജീവനാശം വരുത്തുമെന്ന് സി.ആര്.പി.എഫ് വ്യക്തമാക്കി.
കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ആര്.പി.എഫ് നിലപാട് വ്യക്തമാക്കിയത്. പെല്ലറ്റ് ഉപയോഗം നിരോധിച്ചാല്‍ പ്രതിഷേധക്കാര്‍ക്കെതിരേ തോക്കല്ലാതെ പ്രയോഗിക്കാന്‍ മറ്റ് ആയുധങ്ങളിലുണ്ടാവില്ല എന്ന് സത്യവാങ്മൂലത്തില്‍ സി.ആര്.പി.എഫ് വ്യക്തമാക്കി. പെല്ലറ്റുകളുടെ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സി.ആര്.പി.എഫിന്റെ നിലപാട് തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."