ഈ വർഷം ഹജ്ജിന് വിദേശ ഹാജിമാർ എത്തും, രാജ്യങ്ങൾക്കുള്ള ക്വാട്ടകൾ ഉടൻ പ്രഖ്യാപിക്കും
മക്ക: ഈ വർഷം ഹജ്ജിന് വിദേശ ഹാജിമാർക്ക് അനുമതി നൽകും. സഊദിയിലെ പ്രവേശന വിലക്കുകളും കൊവിഡ് നിയന്ത്രണങ്ങളും സഊദി അറേബ്യ ഒഴിവാക്കുകയും ഹറമുകളിൽ കൂടുതൽ ആളുകൾക്ക് അവസരം നൽകുകയും ചെയ്തിട്ടുണ്ട്. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരുടെ ക്വാട്ടകൾ ഉടൻ പൂർത്തീകരിച്ചു പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹാജിമാർക്ക് ഇമ്യൂൺ സ്റ്റാറ്റസ് മാത്രമായിരിക്കും കർശനമായി നിർബന്ധമാക്കുക. ഓരോ രാജ്യങ്ങൾക്കുമുള്ള പരിഷ്കരിച്ച ഹജ്ജ് ക്വാട്ടകളും മന്ത്രാലയം പ്രഖ്യാപിക്കും. വിദേശ രാജ്യത്ത് നിന്നെത്തുന്ന ഹാജിമാർക്ക് പ്രത്യേകമായി കൂടുതൽ നിബന്ധനകൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് സൂചനകൾ.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും വളരെ പരിമിതമായ ആഭ്യന്തര ഹാജിമാർക്ക് മാത്രമായിരുന്നു അനുമതി. സഊദിയിൽ താമസിക്കുന്ന വിദേശികൾക്കും അനുമതി നൽകിയിരുന്നെങ്കിലും വളരെ അപൂർവം ആളുകൾക്ക് മാത്രമാണ് പെർമിറ്റ് ലഭ്യമായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."