സഹജീവികള്‍ക്ക് നന്മ ചെയ്യാന്‍ സമയം കണ്ടെത്തണം: സമദാനി
മനാമ: ഭൂമിയില്‍ സഹജീവികള്‍ക്ക് നന്മ ചെയ്യാന്‍ നാം സമയം കണ്ടെത്തണമെന്ന് മുന്‍ രാജ്യസഭാംഗം അബ്ദുല്‍ സമദ് സമദാനി ബഹ്റൈനില്‍ പറഞ്ഞു. പ്രമുഖ വ്യവസായിയും ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റബീഉള്ളക്ക് ബഹ്റിന് കേരളീയ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി മിത്ര പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.
വളരെ കുറഞ്ഞ കാലം മാത്രമേ നാം ഭൂമിയില്‍ ജീവിക്കുന്നുള്ളൂ. ആ കാലമത്രയും സഹജീവികള്‍ക്ക് നന്മ നല്കുവാന് നാം പരിശ്രമിക്കണം. റബീഉള്ളയെ പോലുള്ളവരുടെ പ്രവര്‍ത്തികള്‍ ഇക്കാര്യത്തില്‍ നമുക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു ശേഷം ബഹ്റൈനിലെത്തിയ സമദാനിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ജാതിമത വിത്യാസമില്ലാതെ നിരവധി പേരാണ് തടിച്ചു കൂടിയത്.
ഏറെ നേരം നീണ്ടുനിന്ന പ്രഭാഷണ മധ്യേ ആനുകാലിക വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടിയും അദ്ദേഹം സംസാരിച്ചു. മനുഷ്യന് ഇന്ന് പലപ്പോഴും മൃഗീയമായി എന്നുള്ള പദം ഉപയോഗിക്കുന്നത് തെറ്റാണ്. കാരണം മൃഗങ്ങള്‍ ഒരിക്കലും സ്വന്തം കുലത്തില്‍പ്പെട്ട സഹജീവികളെ കൊല്ലുന്നില്ല. ജിഷയുടെ കൊലപാതകമടക്കമുള്ള മനുഷ്യത്വ രഹിതമായ പ്രവണതകളെ ഉദ്ധരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു.
[caption id="attachment_81141" align="aligncenter" width="600"] പ്രവാസി മിത്ര പുരസ്കാരം ഡോ. റബീഉള്ളക്ക് സമ്മാനിക്കുന്നു[/caption]അഭിനവ യുഗത്തില്‍ മനുഷ്യന് മനുഷ്യത്വം എന്താണെന്നു പഠിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ കുലമോ മതമോ വലിപ്പച്ചെറുപ്പമോ അല്ല പ്രധാനം. മനുഷ്യന്റെ ഗുണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് വിശുദ്ധ ഖുര്‍ ആനിലെയും രാമായണത്തിലെയും വാക്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടദ്ദേഹം പറഞ്ഞു.
ബഹ്റിന് കേരളീയ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി മിത്ര പുരസ്കാരം രാജ കുടുംബാംഗമായ ശൈഖാ നൂറാ ബിന്ത് അല്‍ ഖലീഫ റബീയുള്ളയ്ക്ക് നല്കി. അബ്ദുല്‍ സമദ് സമദാനി പ്രശംസാ പത്രം കൈമാറി. റബീഉള്ളയ്ക്ക് ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആജീവനാന്ത അംഗത്വവും നല്കി.
ചടങ്ങില്‍ പി.വി രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. സമാജത്തില്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഹാളിന് റബീഉള്ളയുടെ പേര് നല്‍കുമെന്ന് കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പ്രഖ്യാപിച്ചു. സെക്രട്ടറി എന്‍.കെ വീരമണി സ്വാഗതം പറഞ്ഞു. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ആദില്‍ അല്‍ അസൂമി, മാധ്യമ പ്രവര്ത്തകന് ഇ.എം അഷ്റഫ്(കൈരളി) എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."