HOME
DETAILS
MAL
നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കി
backup
March 09 2021 | 10:03 AM
ചെന്നൈ: കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതോടെ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. ആന്ധ്രാപ്രദേശ്, കര്‍ണാടക,പുതുച്ചേരി എന്നിവ ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കി. വിമാനം വഴി വരുന്നവര്‍ക്കും ബാധകമാണ്. കേരളത്തില്‍ നിന്ന് വരുന്നവര്‍ ഇപാസ് കരുതണം. സര്‍ക്കാര്‍ പോര്‍ട്ടലില്‍ കയറിവേണം ഇപാസിനായി രജിസ്റ്റര്‍ ചെയ്യാന്‍.
72മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തിവിടുകയുള്ളു.നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് സൂചന. തുടര്‍ച്ചയായി നാലാം ദിവസവും തമിഴ്നാട്ടില്‍ 500ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."