വനിതാ യാത്രാവാരം വനിതകൾക്കായി ഉല്ലാസയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഇന്നു മുതൽ 13 വരെ കെ.എസ്.ആർ.ടി.സി 'വനിതാ യാത്രാ വാരം' സംഘടിപ്പിക്കുന്നു. ഈ കാലയളവിൽ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് സംസ്ഥാനത്തുടനീളം വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകളും സംഘടിപ്പിക്കും.
മൺറോതുരുത്ത്, സാബ്രാണ്ടിക്കോടി, തിരുമല്ല വാരം ബീച്ച് എന്നിവിടങ്ങളിലേക്ക് നിംസ് മെഡിസിറ്റി വനിതാ ജീവനക്കാർക്കായുള്ള ട്രിപ്പാണ് ആദ്യമായി നടത്തുന്നത്. ഇത് കൂടാതെ സംസ്ഥാനത്തുടനീളം വനിതകൾ മാത്രമുള്ള 100 ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി വണ്ടർലായുമായി സഹകരിച്ച് 20 ട്രിപ്പുകളും നടത്തും. താമരശേരി യൂനിറ്റിൽ നിന്ന് മാത്രം 16 വനിതാ ഉല്ലാസ യാത്രകളാണ് നടത്തുന്നത്.
തിരുവനന്തപുരം സോഷ്യൽ സർവിസ് സൊസൈറ്റിയുമായി സഹകരിച്ച് തീരദേശ വനിതകൾ പങ്കെടുക്കുന്ന നാലു ദിവസം നീണ്ടു നിൽക്കുന്ന തിരുവനന്തപുരം, കോഴിക്കോട് വനിതാ യാത്രയും നടത്തുന്നുണ്ട്. കോട്ടയം നവജീവൻ ട്രസ്റ്റ് കീഴിൽ പ്രവർത്തിക്കുന്ന സ്‌നേഹക്കൂട്ടിലെ വനിതാ അന്തേവാസികൾക്കായി വാഗമണ്ണിലേക്ക് സ്‌നേഹ സ്വാന്തന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."