HOME
DETAILS
MAL
'നന്ദിഗ്രാമിലെ ജനത കൈവിടില്ല':മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
backup
March 10 2021 | 10:03 AM
കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാമനിര്‍ദേശ പത്രിമ സമര്‍പ്പിച്ചു. നന്ദിഗ്രാം മണ്ഡലത്തില്‍ നിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയാണ് എതിര്‍സ്ഥാനാര്‍ഥി.
നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം മമത പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥിയായ സുവേന്ദു അധികാരി നാളെ പത്രിക സമര്‍പ്പിക്കും. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്നാണ് തൃണമൂല്‍ വിട്ട് സുവേന്ദുഅധികാരി ബി.ജെ.പിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."