HOME
DETAILS
MAL
പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദനമേറ്റെന്ന്
backup
August 19 2016 | 17:08 PM
മേപ്പാടി: ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനമേറ്റെന്ന്.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദിനാണ് മര്‍ദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ മേപ്പാടി അഡീഷനല്‍ എസ്.ഐ അയ്യപ്പന്റെ നേതൃത്വത്തിലുള്ള പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രസിഡന്റ് പരാതി പിന്‍വലിച്ചതോടെ ഇവരെ വിട്ടയക്കുകയായിരുന്നു.
സഹദിന് മര്‍ദ്ദനമേറ്റതറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടിച്ച് കൂടിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. തര്‍ക്കത്തിനിടെ ടൗണിലെ വ്യാപാരിക്കും മര്‍ദ്ദനമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി. കെ.ജി സുനില്‍, പൂങ്ങാടന്‍ നജീബ്, അഷ്റഫ് ലാന്റ്മാര്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."