തീരസംരക്ഷണത്തിന് 100 കോടി,റബ്ബര്‍ സബ്‌സിഡിക്ക് 500 കോടി, കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍' - live
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റവതരണം തുടങ്ങി. കേരളത്തിന്റെ അതിജീവനം യാഥാര്‍ത്ഥ്യമായെന്ന് ആമുഖമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ജി.എസ്.ടി വരുമാനം 14.5 ശതമാനം വര്‍ധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ബജറ്റ് അവതരിപ്പിക്കുന്നതിനിടെ മാസ്‌ക്ക് മാറ്റാന്‍ ധനമന്ത്രിക്ക് സ്പീക്കര്‍ അനുമതി നല്‍കി. മന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് അനുമതി.
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് എന്നതിനാല്‍ ബജറ്റില്‍ വന്‍പ്രഖ്യാപനങ്ങള്‍ കുറവായിരിക്കും. അതേസമയം, വിവിധ നികുതികള്‍ വര്‍ധിപ്പിച്ചേക്കും. സേവനങ്ങള്‍ക്കുള്ള ഫീസുകളും കൂട്ടും.
കേരളത്തിനെ വലിയ വികസനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ചുള്ള ബജറ്റാണിതെന്ന് അദ്ദേഹം നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും വില വര്‍ധനവിനെ നേരിടാന്‍ സാധിക്കുന്ന നിര്‍ദേശങ്ങളാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ നടപ്പിക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ ബജറ്റ് ആണ് അവതരിപ്പിക്കുന്നതെന്നം ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരളത്തില്‍ ലോകസമാധാനസമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ധനമന്ത്രി പറഞ്ഞു. ആഗോള സെമിനാറിന് രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി വരുമാനവളര്‍ച്ചയില്‍ 14.5 ശതമാനം വളര്‍ച്ച. ഉക്രൈന്‍ യുദ്ധം മൂലം വിലക്കയറ്റിന് സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാരിന് ധനകാര്യയാഥാസ്ഥിതികത്വം തലയ്ക്ക് പിടിച്ച അവസ്ഥയെന്നും ധനമന്ത്രി പറഞ്ഞു.
വിലക്കയറ്റം തടയാന്‍ 2,000 കോടി രൂപ വകയിരുത്തി. ഇന്‍കുബേഷന്‍ സെന്ററുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായികേരളത്തിലെ പത്തു സര്‍വകലാശാലകള്‍ക്കായി 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വകയിരുത്തി. ഹ്രസ്വകാല കോഴ്‌സുകള്‍ക്കായി 20 കോടി രൂപ വകയിരുത്തി.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:
- മുഖ്യമന്ത്രിയുടെ നവകേരള ഫെല്ലോഷിപ്പ് 150 പേര്‍ക്ക്
- എല്ലാ സര്‍വകലാശാലകള്‍ക്കും 20 കോടി. 1500 ഹോസ്റ്റല്‍ മുറികള്‍. 100 കോടി കിഫ്ബി വഴി അനുവദിക്കും.
- തലസ്ഥാനത്ത് മെഡിക്കല്‍ ടെക് ഇന്നോവേഷന്‍ പാര്‍ക്ക്. 150 കോടി വകയിരുത്തി
- ഗ്രാഫീന്‍ ഗവേഷണത്തിന് 15 കോടി
- 5 ജി സംവിധാനം വേഗം കൊണ്ടുവരുന്നതിന് നടപടി.ഇതിനായി 5ജി ലീഡർഷിപ്പ് പാക്കേജ് ഇടനാഴികൾ പ്രഖ്യാപിച്ചു.
- ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്.
- ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ.ടി ഇടനാഴികള്‍. സ്ഥലമേറ്റെടുക്കാന്‍ 1000 കോടി സ്ഥലമേറ്റെടുത്താല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്ന് ധനമന്ത്രി
- നാല് സയന്‍സ് പാര്‍ക്കുകള്‍ക്കായി 1000 കോടി രൂപ വകയിരുത്തി.
- തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, വിമാനത്താവളങ്ങള്‍ക്ക് സമീപവും ഡിജിറ്റല്‍ സര്‍വകലാശാലയിലുമാണ് ഈ പാര്‍ക്കുകള്‍ നടപ്പാക്കുക.
- കേരള സയൻസ് പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും.
- കാർഷിക മേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങൾക്ക് ഊന്നൽ നൽകും. റബർ സബ്‌സിഡിക്കായി 500 കോടി രൂപ വകയിരുത്തും.റബർ ഉത്പാദനവും ഉപയോഗവും വർധിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും.
- റംബൂട്ടാൻ, ലിച്ചി,അവക്കാഡോ, മാംഗോസ്റ്റീൻ കൃഷി വ്യാപിപ്പിക്കും.
- തീരസംരക്ഷണത്തിന് നൂറ് കോടി
- പൗൾട്രി വികസനത്തിന് ഏഴര കോടി
- മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമ്മാണകേന്ദ്രത്തിൻ്റെ നിർമ്മാണം ഈ വർഷം തീരും.
- നെല്ലിൻ്റെ താങ്ങുവില കൂട്ടി
- നെൽകൃഷി വികസനത്തിന് 76 കോടി
- പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി
- മലയോര മേഖലകളിൽ കോൾഡ് സ്റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ പത്ത് കോടി.
- ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ.
- സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതി.
- പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി.
- അഗ്രി ടെക് ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കും ഇതിനായി 175 കോടി വകയിരുത്തി.
- സംസ്ഥാനത്തെ അൻപത് ശതമാനം ഫെറി ബോട്ടുകളും അടുത്ത അഞ്ച് വർഷത്തിൽ സോളാറാക്കി മാറ്റും.
- വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവ്.
- ഡാമുകളിൽ മണൽവാരലിന് യന്ത്രങ്ങൾ വാങ്ങാനായി പത്ത് കോടി അനുവദിച്ചു
- ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി.
- അഷ്ടമുടി,വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി.
- വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടി.
- കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ശുചിത്വ സാഗരം പദ്ധതിക്ക് 10 കോടി.
- പരിസ്ഥിതി സൗഹൃദ കെട്ടിട്ടനിർമ്മാണത്തിനും ബന്ദൽ മാർഗ്ങ്ങൾ പഠിക്കാനും മറ്റുമുള്ള ഗവേഷണത്തിന് പത്ത് കോടി.
- എസ്.സി -എസ്,ടി സംഘങ്ങളുടെ ആധുനീകരണത്തിന് 14 കോടി വകയിരുത്തി.
- ആധുനിക സംവിധാനങ്ങളോട് കൂടിയ കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നു.
- മനുഷ്യവന്യ ജീവി സംഘർഷം തടയാൻ 25 കോടി : ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉൾപ്പടെ.
- വനാതിർത്തിയിലെ ഗ്രാമങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് സാമ്പത്തികസഹായം.
- വനംവന്യജീവിവകുപ്പിന് 232 കോടി വകയിരുത്തി.
- അനർട്ടിന് 44 കോടി.
- ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി.
- ഇടുക്കി,വയനാട്, കാസർകോട് പാക്കേജിന് 75 കോടി.
- ആലപ്പുഴ,കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് 33 കോടി.
- കുട്ടനാട്ടിൽ കൃഷി സംരക്ഷണത്തിന് 54 കോടി.
- ലോവർ കുട്ടനാട് സംരക്ഷണപദ്ധതിക്ക് 20 കോടി.
- കുട്ടനാട് വികസനത്തിന് 200 കോടി.
- സിയാൽ കമ്പനിക്ക് 200 കോടി.
- കിലയ്ക്ക് 33 കോടി.
- വഴിയോരകച്ചവടക്കാർക്ക് വൈദ്യുതി ഉറപ്പാക്കാൻ സോളാർ പുഷ്കാർട്ട് ലഭ്യമാക്കും.
- ആഴക്കടൽമത്സ്യബന്ധനബോട്ടുകളിൽ ഒരു കി.വാട്ടിൻ്റെ സോളാർ പാനൽ സ്ഥാപിക്കും.
- വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും'
- ബഹുനില എസ്റ്റേറ്റുകളുടെ വികസനത്തിന് പത്ത് കോടി.
- ഇലക്ട്രോണിക്ക് ഹാർഡ് വെയർ ഹബ്ബിന് 28 കോടി.
- ഇക്കോ ടൂറിസം പദ്ധതികൾക്ക് പത്ത് കോടി.
- ഒരു കുടുംബം ഒരു സംരംഭം പദ്ധതി 7 കോടി.
- സ്റ്റാർട്ടപ്പുകൾക്ക് ആറര കോടി.
- പ്രാദേശിക വിപണികൾക്ക് 7 കോടി.
- കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടി.
- കാഷ്യു ബോർഡി 7.8 കോടി.
- കാഷ്യു കൾട്ടിവേഷന് 7.5 കോടി.
- കാപ്പക്സിന് 4 കോടി.
- കാഷ്യൂ ഡെവലപ്പ്മെൻ്റ് കോർപ്പറേഷന് 6 കോടി.
- കിൻഫ്രയ്ക്ക് 332 കോടി.
- കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ വ്യവസായ യൂണിറ്റുകൾക്ക് രണ്ടരകോടി.
- കാസർഗോഡ് കെഎസ്ഐഡിസിക്ക് 2.5 കോടി.
- കെഎസ്ഐഡിസിക്ക് 113 കോടി.
- കെ സ്വാന് 17 കോടി.
- ഇഗവേണ്സ് കേന്ദ്രത്തിന് 3.5 കോടി
- ഡാറ്റാ സെന്റുകൾക്ക് 53 കോടി.
- കൈത്തറി - സ്കൂൾ യൂണിഫോം പദ്ധതിക്ക് 140 കോടി.
- 20 ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കും.
- വിവരസാങ്കേതികമേഖലയ്ക്ക് 555 കോടി.
- സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്പോട്ടുകൾ കൂടി സ്ഥാപിക്കും ഇതിനായി 16 കോടി വകയിരുത്തി വെർച്വൽ ഐടി കേഡർ രൂപീകരണത്തിന് 44 ലക്ഷം ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി ടെക്നോപാർക്കിൻ്റെ സമഗ്രവികസനത്തിന് 26 കോടി ഇൻഫോപാർക്കിന് 35 കോടി, സൈബർ പാർക്കിന് 12 കോടി.
- കെ ഫോണിന് 125 കോടി.
- സ്റ്റാർട്ട് അപ് മിഷന് 90.5 കോടി.
- അന്താരാഷ്ട്ര നിലവാരത്തിൽ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ് ലിമിറ്റഡിൻ്റെ പദ്ധതിക്ക് രണ്ട് കോടി.
- ഗതാഗത കുരുക്കുള്ള ഇരുപത് ജംഗ്ഷൻ കണ്ടെത്തും.
- ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി.
- റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി.
- പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി അനുവദിച്ചു.
- പുതിയ 6 ബൈപ്പാസുകളുടെ നിർമ്മാണത്തിനായി 200 കോടി.
- തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാൻ ആയിരം കോടി.
- റോഡ് നിർമ്മാണത്തിൽ തുടർന്നും നവീനസാങ്കേതിക വിദ്യ നടപ്പാക്കും.
- തരിയാക്കിയ പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമ്മാണം പ്രോത്സാഹിപ്പിക്കും.
- ബേപ്പൂർ തുറമുഖത്തിൻ്റെ അനുബന്ധ വികസനത്തിന് 15 കോടി.
- ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്താൻ രണ്ടരകോടി.
- വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം.
- അഴീക്കൽ, കൊല്ലം, ബേപ്പൂർ,പൊന്നാനി തുറമുഖങ്ങൾ 41.5 കോടി.
- സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടിൽ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ബൈപ്പാസുകൾ നിർമ്മിക്കാൻ ഫണ്ട് വകയിരുത്തി.
- തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം - ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി.
- കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വർഷം ആയിരം കോടി കൂടി വകയിരുത്തി.
- ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ മുപ്പത് കോടി. കെഎസ്ആർടിസിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങും. ദീർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കും.
- സംസ്ഥാനത്തെ പൊതുഗതാഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കും.
- ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് അഞ്ച് കോടിയടക്കം മോട്ടോർവാഹനവകുപ്പിന് 44 കോടി.
- പതിനായിരം ഇഒട്ടോകൾ പുറത്തിറക്കാൻ സാമ്പത്തിക സഹായം.
- നിലവിലുള്ള ഓട്ടോകൾ ഇ ഓട്ടോയിലേക്ക് വണ്ടിയൊന്നിന് 15000 രൂപ സബ്സിഡി നൽകും. പദ്ധതിയുടെ അൻപത് ശതമാനം ഗുണോഭക്താക്കൾ വനിതകളായിരിക്കും.
- ജലമെട്രോയ്ക്കും സാമ്പത്തിക സഹായം.
- ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റർ - ചെറുവിമാന സർവ്വീസുകൾ നടത്താനുള്ള എയർസ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തി.
- ശബരിമല ഗ്രീൻഫിൽഡ് വിമാനത്താവളത്തിൻ്റെ ഡിപിആർ തയ്യാറാക്കാൻ രണ്ട് കോടി.
- ഇടുക്കി, വയനാട്, കാസർകോട് എയർ സ്ട്രിപ്പുകൾക്ക് 4.5 കോടി: ഉഡാൻ പദ്ധതിയിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു.
- കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കിഫ്ബിയിൽ നിന്നും പ്രാഥമികമായി 2000 കോടി.
- ടൂറിസം മാർക്കറ്റിംഗിന് 81 കോടി
- കാരവൻ പാർക്കുകൾക്ക് 5 കോടി
- ചാമ്പ്യൻസ് ബോട്ട് റൈസ് 12 സ്ഥലങ്ങളിൽ നടത്തും.
- സഞ്ചരിക്കുന്ന റേഷൻ കടകൾ തുടങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവിൽ വരും.
- കരയും കാടും കായലും കടലും ചേരുന്ന ടൂറിസം പദ്ധതികൾ കൊണ്ടുവരും.സമുദ്രയാത്രകൾ പ്രൊത്സാഹിപ്പിക്കാൻ കോവളം, കൊല്ലം,കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ തുറമുഖങ്ങളെ ചേർത്ത് പുതിയ പദ്ധതി.
- മലയാളം സർവകലാശാല ക്യാംപസ് നിർമ്മാണത്തിനും ഫണ്ട് വകയിരുത്തി.
- ഹരിതക്യാംപസുകൾക്കായി അഞ്ച് കോടി
- ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി.
- ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും.
- വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കാൻ 15 കോടി രൂപ.
- പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി.
- സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ പദ്ധതി നടപ്പാക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി.
- വിനോദം,വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി തൃശ്ശൂരിൽ പുതിയ മ്യൂസിയം
- സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി
- പുരാവസ്തുവകുപ്പിൻ്റെ വിവിധ പദ്ധതികൾക്ക് 19 കോടി
- തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആർട്ട് ഗാലറിക്കുമായി 28 കോടി
- ആയുർവേദമിഷന് 10 കോടി
- ദേശീയആരോഗ്യമിഷന് 482 കോടി
- കെ ഡെസ്ക് പദ്ധതികൾക്ക് 200 കോടി
- വൈദ്യശാസ്ത്ര - പൊതുജനാരോഗ്യമേഖലയ്ക്ക് 2629 കോടി
- മലബാർ ക്യാൻസർ സെൻ്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു. 28 കോടി രൂപ ബജറ്റിൽ മാറ്റിവച്ചു
- പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി
- സാമൂഹികപങ്കാളത്തതതോടെ ക്യാൻസർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി
- തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ഗവേഷണത്തിനുമായി അൻപത് കോടി
- മെഡി.കോളേജുകളുടേയും തിരുവനന്തപുരത്തെ ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്ട്യൂനിമായി 287 കോടി ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി ലൈഫ് വഴി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കും. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമ്മിക്കും
- ട്രാൻസ്ജെൻഡർ ക്ഷേമത്തിന് അഞ്ച് കോടി
- ഉക്രൈനില്‍ നിന്നും മടങ്ങി വന്ന വിദ്യാർഥികൾക്ക് സഹായം
- ഇവരുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി: ഇതിനായി 10 കോടി
- പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
- 80 വയസ്സ് കഴിഞ്ഞ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിംഗ് വീട്ടിലെത്തി ചെയ്യും . ഇതോടെ ഇവർക്ക് ട്രഷറിയിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് നൽകുന്നത് ഒഴിവാക്കും
- മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി
- പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി
- രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി
- അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും
- ഭൂമിയുടെ ന്യായവില വർധിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."