ഓണക്കാലത്തേക്ക് സി.പി.എമ്മിന്റെ ജൈവ കൃഷി
മണ്ണഞ്ചേരി :സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കാല കൃഷിയിടത്തില്‍ വിളകളുടെ തിരിനീട്ടല്‍തുടങ്ങി. പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പാട്ടുകളം ക്ഷേത്രത്തിന് സമീപത്തെ വിശാലമായ പച്ചക്കറിതോട്ടത്തിലാണ് വിളകളുടെ വിളയാട്ടത്തിന് തുടക്കമായത്. പാവല്‍, പടവലം, പീച്ചില്‍ ,പയര്‍,വെണ്ട,വെള്ളരി,വഴുതന,ചീര,ചേന,ചേമ്പ് എന്നിവയാണ് ഓണക്കാലത്ത് ഉപയോഗപ്രദമാകുന്ന തരത്തില്‍ കൃഷിയിറക്കിയത്.
വിഷുവിന് വിഷ രഹിത വിളകള്‍ എന്ന പാര്‍ട്ടിയുടെ സംസ്ഥാന ക്യാംപയിനില്‍ കൂടുതല്‍ ഇനംവിളകള്‍ ഉല്‍പ്പാദിപ്പിച്ച് ശ്രദ്ധനേടിയതും ഇവിടുത്തെ കൃഷിയിടത്തിലാണ്. കഴിഞ്ഞ നാലുവര്‍ഷമായി സി.പി.എം ലോക്കല്‍ കമ്മിറ്റി ഇത്തരം കൃഷിരീതി തുടര്‍ന്നു വരികയാണ്. കൃഷിയിടത്തിലെ ഓരോ ചുമതലകളും പ്രത്യേകമായി വിഭജിച്ച് ചെയ്തു പോരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ തൊഴിലാളികള്‍ വരെ കൃത്യതയോട് കൃഷികാര്യങ്ങള്‍ ഇവിടെ നോക്കി വരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ തോട്ടത്തിനരുകിലും ദേശീയപാതയില്‍ പാതിരപ്പള്ളി ജംങ്ഷനിലും വിളകളുടെ വില്‍പ്പന സ്റ്റാളുകള്‍ സജ്ജമാക്കിയിരുന്നു. ഇത്തവണത്തെ വിളവെടുപ്പ് ഉത്സവം ആഘോഷപ്രദമാക്കാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."