HOME
DETAILS

ട്രാക്കില്‍ അറ്റകുറ്റപ്പണി; എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടും

  
backup
March 12 2022 | 10:03 AM

railway-information-trains-will-be-diverted-between-ernakulam-and-kottayam-new

തിരുവനന്തപുരം: എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടും. ഇതുവഴി പോകേണ്ട ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ശബരി എക്സ്പ്രസ് (17230) , പരശുറാം എക്സ്പ്രസ് (16649) , കോബ്ര-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22647) , കൊച്ചുവേളി-ലോകമാന്യതിലക് ​ഗരീബ് രഥ് (12202) എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്.

ശബരി എക്സ്പ്രസ് 12, 14, 19, 22 തിയതികളില്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം എറണാകുളം ജം​ഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിലായിരിക്കും നിര്‍ത്തുക. ഇതേ ദിവസങ്ങളില്‍ പരശുറാം എക്സ്പ്രസ് തൃപ്പൂണിത്തുറ, പിറവം റോഡ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം എറണാകുളം ജം​ഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും നിര്‍ത്തുക.

കോബ്ര-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് തീവണ്ടി 14ന് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. തൃപ്പൂണിത്തുറ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. എറണാകുളം ജം​ഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്. കൊച്ചുവേളി-ലോകമാന്യതിലക് ​ഗരീബ് രഥ് 13ന് ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. ആലപ്പുഴയിലും എറണാകുളം ജം​ഗ്ഷനിലുമായിരിക്കും സ്റ്റോപ്പുകള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago