HOME
DETAILS

കേരളത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം: ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്

  
backup
March 17 2021 | 06:03 AM

kerala-election-against-chennithala-2021

തിരുവനന്തപുരം: കേരളത്തില്‍ സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ ഉദാഹരണമാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെന്നും അദ്ദേഹം ആരോപിച്ചു. പല മണ്ഡലങ്ങളിലെയും കണക്കുകള്‍ സഹിതമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഈ വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഉദുമ മണ്ഡലത്തില്‍ 164ാം നമ്പര്‍ ബൂത്തില്‍ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടര്‍മാരുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനതലത്തില്‍ കള്ളവോട്ട് സൃഷ്ടിക്കാന്‍ ഗൂഢാലോചന നടക്കുന്നു. ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. അട്ടിമറിക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും സംശയിക്കുന്നു. ഒരേ ആളിന്റെ പേരില്‍ നാലും അഞ്ചും വോട്ട് ചേര്‍ത്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു.
കള്ളവോട്ടുകള്‍ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റല്‍ സംവിധാനത്തില്‍ ഇത് വളരെ വേഗം കണ്ടെത്താനാവും. കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 പേരുമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
തൃക്കരിപ്പൂര്‍, നാദാപുരം മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറിയുണ്ട്. 140 മണ്ഡലങ്ങളിവും വ്യാജവോട്ടര്‍മാരാണുള്ളത്. ഇത്തരത്തില്‍ വ്യാപകമായി വോട്ടര്‍പ്പട്ടിക അട്ടിമറിക്കുന്നതിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായും ചെന്നിത്തല ആരോപിച്ചു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വോട്ടു കച്ചവടത്തെക്കുറിച്ച് വീണ്ടും അദ്ദേഹം ആവര്‍ത്തിച്ചു. സി.പി.എമ്മിന്റെ എം.എല്‍.എയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ഇപ്പോഴെവിടെയാണെന്നു ചോദിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് അദ്ദേഹം മറുപടി നല്‍കിയിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago