HOME
DETAILS

സി.ബി.എസ്.ഇ പരീക്ഷ: ആശങ്ക പരിഹരിക്കണം

  
backup
March 13 2022 | 20:03 PM

486523563-2


ഏപ്രിൽ 27ന് ആരംഭിക്കുന്ന സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ രക്ഷിതാക്കളിലും വിദ്യാർഥികളിലും ഒരുപോലെ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഏപ്രിലിൽ തുടങ്ങി ജൂണിലാണ് പരീക്ഷ അവസാനിക്കുന്നത്. സി.ബി.എസ്.ഇയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്നുമാസം നീണ്ടുനിൽക്കുന്ന പരീക്ഷ നടക്കുന്നത്. മൂന്നുമാസം വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആത്മസംഘർഷത്തിൽ നിർത്തുന്നതാണ് ഇത്തരമൊരു പരീക്ഷാമാറ്റം. 12ാം ക്ലാസ് പരീക്ഷ എഴുതുന്ന ഒരു കുട്ടിയെങ്കിലും ഭൂരിപക്ഷം കുടുംബങ്ങളിലുമുണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു മാറ്റം കയറില്ലാതെ കെട്ടിയിടുക എന്ന വാക്പ്രയോഗത്തെ സാധൂകരിക്കുന്നതാണ്. നവംബർ, ഡിസംബർ മാസങ്ങളിലാണ് ഒന്നാം ടേം പരീക്ഷകൾ നടത്തിയത്. ഇതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ആദ്യമായാണ് സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകൾ രണ്ട് ടേമുകളിലായി നടത്തുന്നത്. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരു മാറ്റമെന്നാണ് സി.ബി.എസ്.ഇ അധികൃതർ പറയുന്നത്.


മൂന്നുമാസം സുഗമമായി പരീക്ഷ നടത്താൻ കഴിയുമെന്നതിന് അധികൃതർക്ക് എന്താണ് ഉറപ്പ്. രാവിലെ മാത്രം പരീക്ഷ നടത്തി ഉച്ചയ്ക്കുശേഷം പരീക്ഷ ഒഴിവാക്കുന്നത് ചൂടിന്റെ കാഠിന്യം കൊണ്ടാണെന്ന സി.ബി.എസ്.ഇ വാദം അംഗീകരിക്കാം. പക്ഷേ വിദ്യാർഥികളെയും രക്ഷിതാക്കളെയും മറ്റൊന്നിലേക്കും ശ്രദ്ധതിരിക്കാൻ അനുവദിക്കാതെ, 'മൂന്നുമാസ പീഡനം' വേണമായിരുന്നോ ?
തലതിരിഞ്ഞ നടപടികളാൽ നേരത്തെ പലതവണ സി.ബി.എസ്.ഇ വിമർശനവിധേയമായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോർഡാണ് സി.ബി.എസ്.ഇയെന്ന് അതിന്റെ നടത്തിപ്പുകാർ ആലോചിക്കുന്നുണ്ടോ? ഇന്ത്യയിൽ മാത്രമല്ല, അമേരിക്ക പോലുള്ള നിരവധി രാജ്യങ്ങളിലും സി.ബി.എസ്.ഇ സിലബസ് അനുസരിച്ചുള്ള പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാർഥികളുണ്ട്. അവിടങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾ മാത്രമല്ല സി.ബി.എസ്.ഇ സിലബസ് അനുസരിച്ചുള്ള പാഠ്യപദ്ധതിയെ ആശ്രയിക്കുന്നത്. മുപ്പതിലധികം വിദേശരാജ്യങ്ങളിലെ വിദ്യാർഥികൾ ഈ പാഠ്യപദ്ധതിയാണ് തുടരുന്നതെന്ന ബോധം ഇന്ത്യയിലെ സി.ബി.എസ്.ഇ നടത്തിപ്പുകാർ അറിയുന്നുണ്ടോ? ഉണ്ടെങ്കിൽ ഇവിടുത്തെ കാലാവസ്ഥാമാറ്റവും കൊവിഡ് വ്യാപനവും മാത്രം കണക്കിലെടുത്തുകൊണ്ടാകരുത് ലോകമൊട്ടാകെ നടക്കുന്ന പരീക്ഷയെ വിലയിരുത്തേണ്ടതും നടത്തേണ്ടതും. അവരെയുംകൂടി പരിഗണിക്കേണ്ട ഒരു സിലബസും പരീക്ഷാരീതിയും സി.ബി.എസ്.ഇക്ക് ഉണ്ടാകണം.
സി.ബി.എസ്.ഇയെ ലോകനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള നടപടികളായിരുന്നു അധികൃത ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത്. അതു ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, വിദേശരാജ്യങ്ങളിലെ വിദ്യാർഥികൾ സി.ബി.എസ്.ഇ സിലബസിൽ ആകൃഷ്ടരായി പഠിക്കാനായിവരുമ്പോൾ അവരെ ഓടിക്കുന്ന പരിഷ്‌ക്കരണങ്ങളാണ് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സി.ബി.എസ്.ഇ ആസൂത്രണമില്ലാതെയാണ് പലകാര്യങ്ങളും തീരുമാനിക്കുന്നതെന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യയിലെ സാഹചര്യം മാത്രം മുന്നിൽക്കണ്ടുകൊണ്ടുള്ള മൂന്നുമാസം നീണ്ടുനിൽക്കുന്ന പരീക്ഷാ നടത്തിപ്പ്. ആസൂത്രണമില്ലാത്ത ഇത്തരം നടപടികൾ നമ്മുടെ വിഭ്യാഭ്യാസ നിലവാരത്തെക്കുറിച്ച് ആഗോളതലത്തിൽ മോശം അഭിപ്രായരൂപീകരണത്തിന് മാത്രമേ ഉതകൂ. യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്ന ഇന്ത്യക്കാരുടെ കുട്ടികളിലധികവും സി.ബി.എസ്.ഇ പാഠ്യപദ്ധതി പിന്തുടരുന്നവരാണ്. അവർക്കൊന്ന് നാട്ടിൽ വന്നുപോകാൻ ഏപ്രിൽ മുതൽ ജൂൺ വരെ കഴിയില്ല.


പരീക്ഷാഫലം ജൂലൈ മാസത്തിൽ പ്രസിദ്ധീകരിക്കുമെന്നാണ് സി.ബി.എസ്.ഇ പറയുന്നത്. സി.ബി.എസ്.ഇ യുടെ ചരിത്രമെടുത്ത് പരിശോധിച്ചാൽ പറയുന്നതുപോലെ പ്രവർത്തിച്ചിട്ടില്ല. ജൂലൈ മാസത്തിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനാൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകില്ലെന്നാണ് സി.ബി.എസ്.ഇ വാദം. സി.ബി.എസ്.ഇയുടെ 12ാം ക്ലാസ് പരീക്ഷയുടെ ഫലം വന്നതിനുശേഷം മാത്രമേ ഉന്നതവിദ്യാഭ്യാസത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുകയുള്ളൂവെന്നും സി.ബി.എസ്.ഇ പറയുന്നു. ആൾ ഇന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ ) എൻജിനീയറിങ് പരീക്ഷ സി.ബി.എസ്. ഇ പരീക്ഷാഫലം പുറത്തുവന്നതിനുശേഷം മാത്രമേ നടത്തുവെന്നും പറയുന്നുണ്ട്. ഇതെല്ലാം പറച്ചിലുകൾ മാത്രമാണ്. പരീക്ഷാഫലം ജൂലൈ മാസം കഴിഞ്ഞും നീണ്ടാൽ ജെ.ഇ.ഇ നടത്തുന്നത് വൈകിപ്പിക്കുമോ? അതുപോലെ ബിരുദ ക്ലാസിലേക്കുള്ള പ്രവേശനത്തെയും ജൂലൈ മാസത്തിലെ ഫലപ്രഖ്യാപനം ബാധിക്കുകയില്ലേ.
മാർച്ച് ആദ്യവാരത്തിൽ പരീക്ഷ തുടങ്ങുകയും അവസാനത്തെ ആഴ്ചയിൽ അവസാനിക്കുന്നതുമാണ് സാധാരണരീതി. ചിലപ്പോൾ ഏപ്രിൽ ആദ്യവാരത്തിലേക്ക് 12ാം ക്ലാസ് പരീക്ഷ നീളാറുണ്ട്. എന്താണെങ്കിലും ഏപ്രിൽ അവസാനം മൂല്യനിർണയം നടത്തി മെയ് ആദ്യവാരത്തിൽ ഫലപ്രഖ്യാപനം നടത്താറാണ് പതിവ്. ഇതിനാൽ അർഹതയുള്ളവർക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുകയുമില്ല. ജൂൺ 15ന് 12ാം ക്ലാസിലെ പരീക്ഷ അവസാനിക്കുന്നമുറയ്ക്ക് വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷയിൽ പങ്കെടുക്കാൻ കഴിയില്ലെന്നത് യാഥാർഥ്യമാണ്.
സി.ബി.എസ്.ഇ പരീക്ഷാഫല പ്രഖ്യാപനം കഴിയാതെ രാജ്യത്തെ ഒരു സ്ഥാപനവും പ്രവേശന പരീക്ഷ നടത്തില്ലെന്നാണ് സി.ബി.എസ്.ഇ നാഷണൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറയുന്നത്. കോളജ് പ്രവേശനത്തിലും ആശങ്കവേണ്ടെന്നും അവർ പറയുന്നു. ഇതുപോലെ പല ഉറപ്പുകളും നേരത്തെയും സി.ബി.എസ്.ഇയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തരം ഉറപ്പുകളൊന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ഇല്ലാതാക്കാൻ പര്യാപ്തമല്ലെന്നതാണ് വസ്തുത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  42 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago