HOME
DETAILS
MAL
സജി ചെറിയാന്റെ സത്യപ്രതിജ്ഞ: പരിശോധിച്ച് തീരുമാനം, നിയമോപദേശം തേടല്‍ സാധാരണ നടപടിയെന്ന് ഗവര്‍ണര്‍
backup
January 02 2023 | 15:01 PM
തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമെന്ന് ഗവര്‍ണര്‍. നിയമോപദേശം തേടുന്നത് സാധാരണ നടപടിയാണ്. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്ക്കേണ്ടി വന്നത്. തിരിച്ചെടുക്കല്‍ നടപടി സ്വാഭാവികമല്ല. സാഹചര്യം മാറിയോ എന്നത് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.
ഭരണഘടനയെ വിമര്‍ശിച്ച കേസില്‍ കോടതി അന്തിമ തീര്‍പ്പ് അറിയിക്കും മുന്‍പാണ് സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നാലിന് സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."