ദിലീപ് നശിപ്പിച്ചത് 12 വാട്‌സ്ആപ്പ് ചാറ്റുകൾ; വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച്
കൊച്ചി
വധഗൂഢാലോചന കേസിൽ ദിലീപ് 12 വാട്‌സ്ആപ്പ് ചാറ്റുകൾ പൂർണമായും നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകൾ കോടതിയിൽ ഹാജരാക്കുന്നതിന് തലേദിവസമാണ് വാട്‌സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചത്. ഈ ചാറ്റുകളുടെ വിവരങ്ങൾ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് ഫോറൻസിക് സയൻസ് ലാബിൻ്റെ സഹായം തേടി. റിപ്പോർട്ട് അടുത്ത ദിവസം ലഭിച്ചേക്കും. നശിപ്പിക്കപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാൻ ചണ്ഡീഗഢിലെ കേന്ദ്രലാബിൽ ഫോണുകൾ പരിശോധിക്കാനും ആലോചിക്കുന്നുണ്ട്.
ജനുവരി 30 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് സുപ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വച്ച് നശിപ്പിച്ചതിൻ്റെ മിറർ കോപ്പി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നു ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ഫോണുകൾ പരിശോധിച്ച് ഈ ലാബ് തയാറാക്കിയ ഫോറൻസിക് റിപ്പോർട്ടും പൊലിസ് ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."