HOME
DETAILS

കലാകേരളത്തെ വരവേറ്റ് പുതുവർഷം

  
backup
January 03 2023 | 08:01 AM

465345623-2


കലകളുടെ കൗമാരസംഗമത്തിന് ചരിത്രനഗരിയായ കോഴിക്കോട് വേദിയാവുകയാണ്. ഇനിയുള്ള ദിനരാത്രങ്ങൾ മലയാളിയുടെ കണ്ണും കാതും സാമൂതിരിയുടെ തട്ടകത്തിലേക്ക്. കലാകേരളത്തിൻ്റെ പുതുനാമ്പുകളെ വരവേൽക്കാൻ നിറഞ്ഞ മനസ്സോടെ കാത്തിരിക്കുകയാണ് പെരുമപെറ്റ ഈ മണ്ണ്.


61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനാണ് കോഴിക്കോട് ഈ വർഷം ആതിഥ്യമരുളുന്നത്. 1957ൽ ഇരുനൂറോളം പേർ പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയിൽ തുടങ്ങിയ സ്‌കൂൾ കലോത്സവം വളർച്ചയുടെ പടവുകൾ പിന്നിട്ട് കോഴിക്കോട്ട് എത്തുന്നത് പതിനാലായിരത്തിലേറെ മത്സരാർഥികളുമായാണ്. എറണാകുളം ഗേൾസ് ഹൈസ്‌കൂളിലാണ് ആദ്യ കലാമേള നടന്നത്. 1958ൽ തിരുവനന്തപുരത്തും തുടർന്ന് ചിറ്റൂരിലും കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. നാലുവർഷം മാത്രമാണ് മേള മുടങ്ങിയത്.
പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തും പ്രോത്സാഹനങ്ങൾ ഏർപ്പെടുത്തിയുമാണ് മേള ഓരോ വർഷവും പിന്നിട്ടത്. ഒരു ദിവസത്തെ മത്സര പരിപാടി എന്ന നിലയിൽ നിന്ന് ഒരാഴ്ചത്തെ മഹോത്സവമായി മാറിയതിനു പിന്നിൽ ഒട്ടേറെ ആലോചനകളും ചർച്ചകളും ഉണ്ടായിരുന്നു. മത്സരങ്ങളുടെ ഗൗരവം വർധിച്ചപ്പോൾ കൃത്യമായ നിയമാവലികൾ രൂപപ്പെടേണ്ട സാഹചര്യം വന്നു. ഇത് യുവജനോത്സവ മാന്വലിൻ്റെ ആവിർഭാവത്തിലേക്ക് നയിച്ചു. കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ, ഗ്രേസ് മാർക്ക് തുടങ്ങിയവ മേളയുടെ മുഖ്യ ആകർഷകമായി മാറി.
കടുത്ത മത്സരങ്ങൾ അനാരോഗ്യ പ്രവണതകൾക്ക് വഴിതെളിച്ചത് പലപ്പോഴും മേളയുടെ നിറം കെടുത്തുന്നതിന് കാരണമായി. സിനിമാ രംഗത്തേക്കുള്ള പ്രവേശന കവാടമായി കലാമേളയിലെ പ്രകടനം പലർക്കും പ്രയോജനപ്പെട്ടു. ഇത്തരം സാധ്യതകൾ തുറന്നുവന്നത് മേളയെ കൂടുതൽ കടുത്ത മത്സരവേദിയാക്കി. കലാതിലകം, കലാപ്രതിഭാസ്ഥാനങ്ങൾ ഉപേക്ഷിച്ചതും പകരം ഗ്രേഡ് മാത്രം പ്രഖ്യാപിക്കുന്ന രീതി അവലംബിച്ചതും ഈ പശ്ചാത്തലത്തിലാണ്.


വിപുലീകൃത ആലോചനായോഗവും സംഘാടകസമിതി രൂപീകരണവുമെല്ലാം വൻ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 239 ഇനങ്ങളിലായി ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം പതിനാലായിരത്തോളം മത്സരാർഥികളും അതിനിരട്ടിയോളം രക്ഷിതാക്കളും അനുഗമിക്കുന്ന അധ്യാപകരും അടക്കം മുപ്പത്തിനായിരത്തോളംപേർ മത്സരവേദികളിൽ നേരിട്ട് ബന്ധപ്പെടുന്നവരായി നഗരത്തിൽ എത്തും. ഇവർക്ക് പുറമെ കാണികളായി വരുന്ന വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും വേറെയും. വിവിധതലങ്ങളിലെ സംഘാടകരായി മൂവായിരത്തോളം പേരും കാണും.


കേരളത്തിൻ്റെ സാംസ്‌കാരിക തനിമ അനാവരണം ചെയ്യാനുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമൂഹത്തിന് പൊതുവെയും കുട്ടികൾക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്‌കൂൾകലോത്സവങ്ങൾ. ദൗർഭാഗ്യവശാൽ ചിലരെങ്കിലും ഈ പൊതുപഠനവേദിയെ അമിതമായ മത്സരത്തിൻ്റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാൻ ശ്രമിക്കുന്നുവെന്നതും ഒരു ദുഃഖസത്യമാണ്. ഇതിനെതിരേ സ്വയം ജാഗ്രത്താവാൻ നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികൾക്ക് നിർഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെ സന്ദേശം സ്വയം ഉൾക്കൊള്ളേണ്ട, മറ്റുള്ളവരെ ഉൾക്കൊള്ളാൻ സഹായിക്കേണ്ട ഈ അവസരത്തെ ആ രീതിയിൽ ഉയർത്താൻ നിർണായക പങ്കുവഹിക്കേണ്ടത് രക്ഷിതാക്കളാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരള സ്‌കൂൾ കലോത്സവം കേരളീയ സംസ്‌കൃതിയുടെയും തനിമയുടെയും ആവിഷ്‌ക്കാര വേദിയാക്കി മാറ്റാം. ആത്മവിശ്വാസത്തോടെ കുട്ടികൾക്ക് ഈ സാംസ്‌കാരികോത്സവത്തിൽ പങ്കെടുക്കാൻ കഴിയട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു. 'മത്സരം വേണ്ട, ഉത്സവം മതി' എന്ന കുഞ്ഞുണ്ണിമാഷിൻ്റെ അഭിപ്രായത്തിൻ്റെ സത്ത ഉൾക്കൊള്ളാൻ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago