'ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല; എല്‍.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പം'; യെച്ചൂരിയുടെ പരാമര്‍ശത്തിന് കോടിയേരിയുടെ വിശദീകരണം
കണ്ണൂര്‍: ശബരിമല വിഷയത്തില്‍ സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്. ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാറിന് നിയമപരമായ ബാധ്യതയുണ്ട്. ഇതാണ് യെച്ചൂരി പറഞ്ഞതെന്നും മീഡിയ വണ്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ കോടിയേരി വ്യക്തമാക്കി.
എല്‍.ഡി.എഫ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസികളെ തെറ്റദ്ധരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. ബാലശങ്കറിന്റെ പ്രസ്താവന ഗൂഢാലോചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആര്.എസ്.എസിലും ബി.ജെ.പിയിലും സംഘര്‍ഷങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് സി.പിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ചത്. ബാലശങ്കറിന്റെ ആരോപണം യു.ഡി.എഫിനെ സഹായിക്കാനാണെന്നും കോടിയേരി ആരോപിച്ചു. സി.പിഎമ്മിന് ആര്.എസ്.എസുമായി ഒരുസഹകരണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."