ജിദ്ദ കേരളീയ സമൂഹം ഹൈദരലി തങ്ങളെ അനുസ്മരിച്ചു
ജിദ്ദ: ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രതിനിധികൾ ജിദ്ദ കേരളീയ സമൂഹത്തിന് വേണ്ടി ഹൈദരലി തങ്ങളെ അനുസ്മരിച്ചു. ജിദ്ദ പൗരാവലി 'തങ്ങളുടെ ഓർമയിൽ പ്രവാസി സമൂഹം 'എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ തങ്ങളുമായി നേരിട്ടുള്ള അനുഭവങ്ങൾ സദസിൽ പങ്കുവെച്ചു. രാഷ്ട്രീയ നേതാവ്, ആത്‌മീയ ആചാര്യൻ, മതപഠന കേന്ദ്രങ്ങളുടെ മാർഗ്ഗദർശി, മഹല്ലുകളുടെ വിധികര്‍ത്താവ് എന്ന പദവികളെല്ലാം വഹിക്കുമ്പോഴും ലാളിത്യം കലർന്ന സൗമ്യഭാവം ഹൈദരലി തങ്ങൾ ജീവിതത്തിലുടനീളം നിലനിർത്തി എന്ന് വിവിധ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
തങ്ങൾ സാംസ്കാരിക കൈരളിക്ക് ജീവിതത്തിൽ നൽകിയ സന്ദേശവും സ്നേഹവുമാണ് രാഷ്ട്രീയ, മത സംഘടന രംഗത്ത് എതിർ ചേരിയിലുള്ളവർ പോലും അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി മുൻ തീരുമാന പ്രകാരമുള്ള പരിപാടികൾ മാറ്റി വെച്ച് സംസ്കാര ചടങ്ങിന്റെ ഭാഗമായത്. ആത്‌മീയതയിലൂടെ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിച്ച ഹൈദരലി തങ്ങൾ മതഭേതമന്യ പാവങ്ങളുടെ അത്താണിയായിരുന്നുവെന്നും യോഗം വിലയിരുത്തി.
പ്രവാസി സംഘടനകൾക്കും വ്യക്തികൾക്കും അവരുടെ കുടുബങ്ങൾക്കും തങ്ങളിൽ നിന്നുള്ള പരിഗണയും പ്രാർത്ഥനയും ഓർത്തെടുത്തു പ്രവാസി സംഘടനാ പ്രധിനിതികൾ വികാര നിർഭരമായി വിതുമ്പി. ആത്‌മീയ മൂല്യങ്ങൾ ഉയർത്തി പിടിച്ച്
മതേതര ഇന്ത്യ മാതൃകയാകുന്ന നേതാക്കൾ ഇനിയും ഇന്ത്യയിൽ ഉയർന്നു വരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
മുസാഫിർ (ന്യൂസ് എഡിറ്റർ മലയാളം ന്യൂസ്) അബൂബക്കർ അരിബ്ര (കെ എം സി സി), സി എം അബ്ദുറഹ്മാൻ (നവോദയ), ഹസ്സൻ കൊണ്ടോട്ടി (ജിദ്ദ പൗരാവലി), നാസിമുദ്ധീൻ (ഒ ഐ സി സി), അബ്ദുള്ളകുട്ടി (ഐ എം സി സി), കൊയിസ്സൻ ബീരാൻകുട്ടി (ഇന്ത്യൻ സോഷ്യൽ ഫോറം), റഹീം ഒതുക്കുങ്ങൽ (പ്രവാസി സാംസ്‌കാരിക വേദി), അബ്ദുൽ ഖാദർ (കൂട്ടം ജിദ്ദ), നാസർ ജമാൽ (സഊദി ഇന്ത്യൻ ഫുട്ബോൾ ഫോറം), നാസർ ചാവക്കാട് (ഐ ഡി സി), മാജ (ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ), അബ്ദുൽ റഹ്മാൻ (പാട്ടു കൂട്ടം), മുഹ്‌യുദ്ധീൻ അഹ്‌സനി (ഐ സി എഫ്), നസീർ വാവകുഞ്ഞു (ജിദ്ദ ഹജ്ജ് വെൽഫെയർ), ഹക്കീം പാറക്കൽ (ഒ ഐ സി സി മലപ്പുറം ജില്ല), റഹീം വലിയോറ (ആർട്ട് ലവേഴ്സ്), ഹിഫ്സു (സൈൻ ജിദ്ദ), ശ്രീജിത്ത് കണ്ണൂർ (ജിദ്ദ സോക്കർ ക്ലബ്), ബഷീർ പരുത്തി കുന്നൻ (മൈത്രി ജിദ്ദ), ഇബ്രാഹിം കണ്ണൂർ (ഇശൽ കലാ വേദി), റഹീം കാക്കൂർ (ജിദ്ദ കലാ സമിതി), ഉണ്ണി തെക്കേടത്ത് (ജിദ്ദ പൗരാവലി), അലവി ഹാജി (പുണർതം), ഷാനവാസ് (വേൾഡ് മലയാളി ഫെഡറേഷൻ), ഖാലിദ് പാളയാട്ട്, ഇണ്ണി, ഷഫീഖ് കൊണ്ടോട്ടി, വേണു അന്തിക്കാട്,നിസാർ മടവൂർ, മുസ്തഫ (ലാലു മീഡിയ), കെ സി അബ്ദുറഹ്മാൻ, ഷിഫാസ് (പൗരാവലി), എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
ജിദ്ദ പൗരാവലി ഉപദേശക സമിതി അംഗമായ അബ്ദുൽ മജീദ് നഹ പരിപാടി ഉൽഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി. പൗരാവലി ചെയർമാൻ അസീസ് പട്ടാമ്പി അദ്ധ്യക്ഷനായ പരിപാടിയിൽ കൺവീനർ റാഫി ബീമാപള്ളി സ്വാഗതം പറഞ്ഞു. സി എം അഹമ്മദ് ആക്കോട് പരിപാടികൾ നിയന്ത്രിച്ചു. മൻസൂർ വയനാട് സദസിന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."