ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ബോംബാക്രമണം
കീവ്
ഉക്രൈൻ തലസ്ഥാനമായ കീവിലും മരിയപോളിലും വ്യോക്രമണം ശക്തമാക്കി റഷ്യ. ഇന്നലെ പുലർച്ചെ കീവിലെ പാർപ്പിട സമുച്ചയങ്ങൾക്കു നേരേ ബോംബാക്രമണം നടന്നു. ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു മിസൈൽ ഉക്രൈൻ സേന തകർത്തെങ്കിലും അവശിഷ്ടങ്ങൾ വീണ് ഒരു ബസ് തകരുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.
ജനവാസ കേന്ദ്രങ്ങളിലും പാർപ്പിട സമുച്ചയങ്ങളിലും റഷ്യൻ ബോംബാക്രമണം ശക്തമായതോടെ കൊല്ലപ്പെട്ടവരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്യുകയാണെന്ന് ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട പലരെയും തിരിച്ചറിഞ്ഞിട്ടില്ല. കീവിനു സമീപമുള്ള ബുച്ചയിൽ 67 സൈനികരുടെ മൃതദേഹങ്ങൾ ഒരു കിടങ്ങിലാണ് അടക്കംചെയ്തത്. ഇതിന്റെ വീഡിയോ ഒരു ഡോക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
അതേസമയം റഷ്യൻ കരസേനയുടെ വാഹനവ്യൂഹം കീവിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഡോണെസ്‌കിൽ ഉക്രൈൻ മിസൈൽ പതിച്ച് 20 പേർ മരിച്ചതായി റഷ്യ ആരോപിച്ചു. എന്നാൽ റഷ്യയുടെ ആക്രമണത്തിലാണ് മരണമുണ്ടായതെന്ന് ഉക്രൈൻ തിരിച്ചടിച്ചു.
തകർക്കപ്പെട്ട കെട്ടിടങ്ങളെല്ലാം പുനർനിർമിക്കുമെന്ന് ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."