വിദ്യാഭ്യാസ പ്രവർത്തക മീന സ്വാമിനാഥൻ അന്തരിച്ചു
ചെന്നൈ
പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ എം.എസ് സ്വാമിനാഥന്റെ ഭാര്യ മീന സ്വാമിനാഥൻ (88) അന്തരിച്ചു. വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്നു. എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് എന്നിവയുടെ ചെയർപഴ്‌സനായിരുന്നു.
1970 കളിൽ മീന സ്വാമിനാഥൻ അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് ഐ.സി.ഡി.സി പദ്ധതി രൂപീകരിച്ചത്. ചെന്നൈ തെയ്‌നാംപേട്ടിലെ വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അധ്യാപിക, എഴുത്തുകാരി എന്നീ രംഗങ്ങളിലും പ്രവർത്തിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയിൽ ഗവേഷണം നടത്തി. 1970 ൽ സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എജ്യുക്കേഷനിൽ നിയമിതയായി. നൂറുകണക്കിന് അധ്യാപകരെ പരിശീലിപ്പിച്ചു. ലിംഗസമത്വത്തിന് വേണ്ടിയും വാദിച്ചിരുന്നു. ഗവർണർ ആർ.എൻ രവി അനുശോചിച്ചു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ഡോ. സൗമ്യ സ്വാമിനാഥൻ (ലോകാരോഗ്യ സംഘടന, മുഖ്യ ശാസ്ത്രജ്ഞ), മഥുര സ്വാമിനാഥൻ (പ്രൊഫസർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബംഗളൂരു), നിത്യ റാവു (യു.കെ ഈസ്റ്റ് ആംഗ്ലിയ യൂനിവേഴ്‌സിറ്റി) എന്നിവർ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."