HOME
DETAILS
MAL
കടകംപള്ളിയുടെ പ്രചാരണ ബോര്‍ഡുകളില്‍ കരി ഓയില്‍ പ്രയോഗം
backup
March 20 2021 | 04:03 AM
തിരുവനന്തപുരം: കഴക്കൂട്ടത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകളില്‍ കരി ഓയില്‍ പ്രയോഗം. മണ്ഡലത്തിലെ പലയിടങ്ങളിലും വ്യാപകമായി കരി ഓയില്‍ ഒഴിക്കുകയും ചിലയിടത്ത് പോസ്റ്ററുകള്‍ വലിച്ചു കീറുകയും ചെയ്തിട്ടുണ്ട്. പാങ്ങപ്പാറ, കുറ്റിച്ചല്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ്ബോര്ഡുകളിലാണ് കരി ഓയില്‍ ഒഴിച്ചത്. സംഭവത്തില്‍ സി.പി.എം ശ്രീകാര്യം പൊലിസില്‍ പരാതി നല്‍കും.
ശബരിമല വിഷയത്തില്‍ മന്ത്രിയുടെ നിലപാടിനെതിരേ പ്രതിഷേധമുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ എസ്.എസ് ലാലും, ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രനുമാണ് മണ്ഡലത്തിലെ കടകംപള്ളിയുടെ പ്രധാന എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."