HOME
DETAILS

ക്ഷേമ പെന്‍ഷന്‍ 3000 രൂപ: കാരുണ്യപദ്ധതി വീണ്ടും: ജനപ്രിയ പദ്ധതികളുമായി യു.ഡി.എഫ് പ്രകടന പത്രിക

  
backup
March 20 2021 | 06:03 AM

udf-election-news-udf-manifesto-details

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി, 3000 രൂപ പ്രതിമാസ ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യക്കിറ്റുകള്‍, വിവിധ മേഖലയിലുള്ളവര്‍ക്ക് സാമ്പത്തിക-വായ്പാ സഹായം, സുതാര്യമായ ഭരണസംവിധാനം, കേരളത്തിന്റെ സമഗ്രവികസനവും വാഗ്ദാനം ചെയ്ത്
യു.ഡി.എഫ് പ്രകടന പത്രിക. ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന കാതലായ പദ്ധതി.
തിരുവനന്തപുരത്തുചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ചേര്‍ന്ന് പത്രിക പുറത്തിറക്കി. ജനങ്ങളില്‍ നിന്ന് ആശയം സ്വീകരിച്ച് അവരുടെ അഭിലാഷങ്ങള്‍ക്കനുസരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.
ലോകോത്തരവും ഐശ്വര്യപൂര്‍ണവുമായ ഒരു കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് യു.ഡി.എഫ് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ മാനിഫെസ്റ്റോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ സമഗ്രവികസനവും സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതിയാണ് യു.ഡി.എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ നടപ്പാക്കാനുള്ള ജനവിധിയാണ് യു.ഡി.എഫ് കേരള ജനതയോട് അഭ്യര്‍ത്ഥിക്കുന്നത്.
വിവിധ മേഖകളെ സമഗ്രമായി സ്പര്‍ശിക്കുന്നതാണ് പ്രകടനപത്രിക.

അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീടു നല്‍കും. രണ്ടു ലക്ഷം രൂപവരേയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളും. 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സഹായം നല്‍കും. പ്രത്യേക കാര്‍ഷികബജറ്റ് അവതരിപ്പിക്കും. മിനിമം കൂലി 700 രൂപയാക്കും. പ്രളയത്തിനു മുമ്പുള്ള കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും. കാരുണ്യപദ്ധതി പുനരാവിഷ്‌ക്കരിക്കും.
ക്ഷേമ പെന്‍ഷന്‍ കമ്മിഷന്‍ രൂപീകരിക്കും. വെള്ളക്കാര്‍ഡുകാര്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കും. 40 വയസിനും 60 വയസിനും ഇടയിലുള്ള തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് 2000 രൂപ നല്‍കും.

കൊവിഡ് കാരണം മരിച്ച പ്രവാസികളടക്കമുള്ള അര്‍ഹരായ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കും. കൊവിഡ് കാരണം തകര്‍ന്ന കുടുംബങ്ങള്‍ക്ക് വ്യവസായം തുടങ്ങാന്‍ സഹായം ചെയ്യും. കൊവിഡ് ദുരന്തനിവാരണ കമ്മിഷന്‍ രൂപീകരിക്കും.

ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം കൊണ്ടുവരും. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും. നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും. എസ്.സി /എസ്.ടി ഭവന നിര്‍മാണത്തിനുള്ള തുക ആറു ലക്ഷം ആക്കും. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് എന്ന പേരില്‍
മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.പീസ് ആന്‍ഡ് ഹാര്‍മണി വകുപ്പ് രൂപീകരിക്കും.  പി.എസ്.സി സംവിധാനം കാര്യക്ഷമമാക്കാന്‍ പുതിയ നിയമനിര്‍മാണം നടപ്പാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago