എം.ജി സര്‍വകലാശാല അറിയിപ്പുകള്
ബിരുദ ഏകജാലകം
ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സല് സാക്ഷ്യപത്രങ്ങള്‍ സഹിതം ഓഗസ്റ്റ് 23ന് 4 ന് മുന്‍പ് അലോട്മെന്റ് ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടണം. 23നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.
റാങ്ക് ലിസ്റ്റ്
അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്ക്കാര്എയ്ഡഡ,്സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും, പത്തനംതിട്ട, എറണാകുളം സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള വികലാംഗ സ്പോര്‍ട്സ്,കള്‍ച്ചറല്‍ ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് കോളജിലെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശനം ഈ മാസം 22ന് ബന്ധപ്പെട്ട കോളജുകളില്‍ നടക്കും.
പരീക്ഷാ ഫലം
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 1 വരെ അപേക്ഷിക്കാം.
2016 മാര്‍ച്ച് മാസം സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 2 വരെ അപേക്ഷിക്കാം.
2016 മെയ് മാസം നടത്തിയ ബി.ടെക് (പുതിയ,പഴയ സ്കീം) ഏഴാം സെമസ്റ്റര്‍ (സപ്ലിമെന്ററി), എട്ടാം സെമസ്റ്റര്‍ (റഗുലര്‍,സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബര്‍ 3 വരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിന്റെ എം.സി.എ ഡിഗ്രി കോഴ്സിന് കോട്ടയം, ഇടപ്പള്ളി, പത്തനംതിട്ട സെന്ററുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് അസ്സല് രേഖകളുമായി കോട്ടയം പുല്ലരിക്കുന്ന് കാംപസിലെ ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0481-2392928, 2391000.
സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ എം.എഡ് ഡിഗ്രി പ്രോഗ്രാമിലേക്ക് ജനറല്‍വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. മേല്‍പ്പറഞ്ഞ ഒഴിവുകളിലേക്ക് പ്രവേശനത്തിനായി ക്യാറ്റ് എം.ജി.യു പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 22, 23 തിയതികളില്‍ രാവിലെ 11 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് രേഖകളുമായി സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ ഹാജരാകണം. ഫോണ്‍ 0481-2731042.
തെരഞ്ഞെടുപ്പ്
എം.ജി സര്‍വകലാശാല യൂനിയന്‍ 2015-16 പുനഃസംഘടിപ്പിച്ചുകൊണ്ട് ഉത്തരവായി. സര്‍വകലാശാല യൂനിയനിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 6ന് സര്‍വകലാശാല കാംപസില്‍ നടത്തും.
കൗണ്‍സിലര്‍മാരുടെ പട്ടിക സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്. പേര് കൂട്ടിച്ചേര്ക്കുവാനുള്ളവര് ഓഗസ്റ്റ് 23നകം അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."