'കര്‍ണാടക ഹൈക്കോടതിയുടെ വിധി മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം'- മെക്ക
തിരുവനന്തപുരം: സംഘ് പരിവാർ സർക്കാരുകളുടെ ഭരണഘടനാ വിരുദ്ധവും പൗരാവകാശ വിരുദ്ധവു മായ സർക്കുലറുകൾക്കും തീട്ടൂരങ്ങൾക്കും സാധൂകരണം നല്കുന്ന കർണാടക ഹൈക്കോടതിയുടെ വിധി തികച്ചും ഭരണഘടനാ താല്പര്യങ്ങൾക്ക് വിരുദ്ധവും മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ അലി പ്രസ്താവിച്ചു.
മറ്റു മതവിശ്വാസികൾക്കൊന്നും ബാധമാകാത്ത വിധമുള്ള വിധി വംശീയാതിക്രമത്തിനും ചേരിതിരിവുകൾക്കും ഇടയാക്കും. യൂണിഫോമിനൊപ്പം ഇതര വിഭാഗം വിദ്യാർത്ഥികൾക്ക് അവരുടെ മതപരമായ ചിഹ്നങ്ങളും ആചാരങ്ങളുമനുസരിച്ച് വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് നിലവിൽ യാതൊരു തടസ്സവുമില്ലന്നിരിക്കേ ഹിജാബ് നിരോധനം തികച്ചും ഹിന്ദുത്വ ഫാസിസ്റ്റ് വർഗീയതക്ക് ഒത്താശ ചെയ്തു കൊടുക്കുവാൻ മാത്രമെ ഉപകരിക്കു വെന്നും അലി പറഞ്ഞു.
പരമോന്നത നീതിപീഠത്തിൽ നിന്നും ഗുണപരമായ തിരുത്തൽ ഉത്തരവുകളും വിധിയുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."