HOME
DETAILS

പൗരത്വനിയമ ഭേദഗതി അനുവദിക്കില്ല, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ;അസമില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

  
backup
March 20 2021 | 15:03 PM

congress-leader-rahul-gandhi-releases-party-manifesto-for-assam-election-latest

ഗുവാഹത്തി: അസം നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. രാഹുല്‍ ഗാന്ധിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും പത്രികയില്‍ പറയുന്നു.

എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2,000 രൂപവീതം നല്‍കുമെന്നും 'അഞ്ചിന വാഗ്ദാനങ്ങള്‍' മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയില്‍ പറയുന്നു. സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. തേയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 365 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ഗുഹാവത്തിയിലെ കോണ്‍ഗ്രസ് ഓഫിസില്‍ വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ഈ പ്രകടനപത്രിക കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്ന ഉറപ്പാണ്. ഇന്ത്യയുടെയും അസമിന്റെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ആക്രമിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. അവരെ നാം പ്രതിരോധിക്കും. അസമിന്റെ സംസ്‌കാരത്തെയും അസ്തിത്വത്തെയും കോണ്‍ഗ്രസ് സംരക്ഷിക്കും. വിദ്വേഷം തുടച്ചനീക്കുകയും സമാധാനം കൊണ്ടുവരികയും ചെയ്യും', പത്രിക പുറത്തിറക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

https://twitter.com/ANI/status/1373241246978691072



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago