തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍. കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പടിഞ്ഞാറ്റുമുക്ക് രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്.
കഠിനംകുളത്താണ് സംഭവം. രമേശന്‍ ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കടബാധ്യത മൂലം ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ് അന്വേഷണം ആരംഭിച്ചു.
രാത്രി പന്ത്രണ്ട് മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രമേശന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങള്‍ കട്ടിലിലാണ് കിടന്നിരുന്നത്.
ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലിസ് പറയുന്നു. രമേശന്‍ ഇന്നലെ ഉച്ചയോടെ വിദേശത്ത് നിന്നും എത്തിയതേയുള്ളൂ. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വീടും വസ്തുവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേസില്‍പ്പെട്ടതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല. ലോണ്‍ എടുക്കാനായിട്ടാണ് രമേശന്‍ വിദേശത്ത് നിന്നെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."