ചരിത്രം തിരുത്തി സിന്ധുവിന് വെള്ളി
റിയോ ഡി ജനീറോ: ബാഡ്്മിന്റണില്‍ വെള്ളി നേരത്തെ തന്നെ ഉറപ്പിച്ചാണ് പി.വി സിന്ധു ഫൈനലില്‍ കരോലിന മരിനെ നേരിട്ടത്. എന്നാല്‍ ലോക ഒന്നാം നമ്പര്‍ താരത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പൊരുതി തോല്‍ക്കുകയായിരുന്നു സിന്ധു. സ്‌കോര്‍ 21-19, 12-21, 15-21. മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ അനാവശ്യ പിഴവുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ സിന്ധുവിന് സ്വര്‍ണം സ്വന്തമാക്കാമായിരുന്നു. ഒളിംപിക്‌സില്‍ മരിന്റെ ആദ്യ സ്വര്‍ണമാണിത്.
ക്വാര്‍ട്ടറിലും സെമിയിലും വമ്പന്‍ എതിരാളികളെ വീഴ്ത്തിയ സിന്ധു ഫൈനലില്‍ തന്റെ കരിയറിലെ ഏറ്റവും വലിയ എതിരാളിയെയാണ് നേരിട്ടത്. എന്നാല്‍ നേരത്തെയുള്ള മത്സരങ്ങളിലെ പോലെ തുടക്കത്തില്‍ ലീഡെടുക്കാന്‍ സിന്ധുവിന് സാധിച്ചില്ല. മരിന്റെ മികവുറ്റ റിട്ടേണുകള്‍ മുന്നില്‍ തുടക്കത്തില്‍ തന്നെ സിന്ധു പതറി. 4-2ന് ലീഡെടുത്ത മരിന്‍ വേഗമേറിയ നീക്കങ്ങളാണ് പുറത്തെടുത്തത്. തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്ന് പതിയെ മത്സരത്തിലേക്ക് തിരിച്ചു വരാന്‍ സിന്ധുവിന് സാധിച്ചു. പക്ഷേ കൃത്യമായ ഇടവേളയില്‍ ലീഡ് വര്‍ധിപ്പിച്ച മരിന്‍ 11-6ന് മുന്നിലെത്തിയിരുന്നു. ഇവിടം തൊട്ട് കളി മാറി മറിയുന്നതാണ് കണ്ടത്. 13-9ന് ലീഡ് വ്യത്യാസം കുറച്ച സിന്ധു ബുദ്ധിപരമായ നീക്കത്തിലൂടെ മരിനെ സമ്മര്‍ദത്തിലാക്കി. ഈ ഘട്ടത്തില്‍ സ്പാനിഷ ്താരത്തിന്റെ റിട്ടേണുകളില്‍ സംഭവിച്ച പിഴവുകള്‍ സിന്ധുവിനെ മത്സരത്തില്‍ തിരിച്ചെത്തിച്ചു.
ഒരു ഘട്ടത്തില്‍ 15-16ന് ലീഡ് വ്യത്യാസം കുറച്ച സിന്ധു മികവുറ്റ റിട്ടേണുകളുമായി കളം നിറഞ്ഞു കളിക്കാന്‍ തുടങ്ങി. പിന്നീട് തുടരെ പോയിന്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം സ്‌കോര്‍ 19-19ന് തുല്യതയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലെത്തി. ഇരുതാരങ്ങള്‍ക്കും സെറ്റ് സ്വന്തമാക്കാന്‍ അവസരമിരിക്കെ മരിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ട് സിന്ധു സെറ്റ് സ്വന്തമാക്കി. അഞ്ചു പോയിന്റുകള്‍ തുടരെ സ്വന്തമാക്കിയാണ് സിന്ധു ആദ്യ സെറ്റ് നേടിയത്. രണ്ടാം സെറ്റില്‍ സിന്ധുവിന്റെ മികവ് പിന്നോക്കം പോയി. മരിന്റെ വേഗം കൊണ്ട് കളം പിടിച്ചു. ഇത് സിന്ധുവിന്റെ താളം തെറ്റിച്ചു. തുടരെ പോയിന്റുകള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം അതിവേഗം ലീഡെടുത്തു. ഒരു ഘട്ടത്തില്‍ 9-2ന് ലീഡെടുത്ത മരിന്‍ അനായാസ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ സിന്ധു ഒരേ തരം തെറ്റുകള്‍ ആവര്‍ത്തിച്ച് എതിരാളിക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. ഇത് മൊത്തം മത്സര ഫലത്തെ തന്നെ ബാധിക്കുകയും ചെയ്തു. 11-18ന് രണ്ടാം സെറ്റില്‍ ലീഡ് കുറയ്ക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചെങ്കിലും പിന്നീട് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
നിര്‍ണായകമായ അവസാന സെറ്റില്‍ സിന്ധു തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത്തവണയും ലീഡ് മരിനാണ് സ്വന്തമാക്കിയത്. കൃത്യമായ ലീഡോടെ മുന്നേറിയ മരിന്‍ 10-8ന് മുന്നിലെത്തി. സിന്ധുവിന്റെ ബാക്ഹാന്‍ഡ് ഷോട്ടുകളില്‍ നിരവധി പോയിന്റുകളാണ് മരിന്‍ സ്വന്തമാക്കിയത്. എന്നാല്‍ 11-10ന് ലീഡ് വ്യത്യാസം കുറച്ച് സിന്ധു ആദ്യ സെറ്റിന് സമാനരീതിയില്‍ മത്സരം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ മരിന്‍ ലീഡ് വര്‍ധിപ്പിച്ചു. വേഗമേറിയ നീക്കങ്ങളുമായി അതിവേഗമാണ് മരിന്‍ സെറ്റും മത്സരവും സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയുടെ അഭിമാനമുയര്‍ത്തി വെള്ളി സ്വന്തമാക്കിയ സിന്ധുവിന് നിരവധി അഭിനന്ദനങ്ങളാണ് ട്വിറ്ററില്‍ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."