HOME
DETAILS

ഹിജാബ്: വിധി പുനഃപരിശോധിക്കണമെന്ന് സുന്നീ മഹല്ല് ഫെഡറേഷൻ

  
backup
March 17, 2022 | 6:14 AM

%e0%b4%b9%e0%b4%bf%e0%b4%9c%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%bf


ചേളാരി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരി വച്ച് കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി നിരാശാജനകമാണെന്നും വിധി പുനഃപരിശോധിക്കണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി.
ഇന്ത്യൻ ഭരണഘടന അനുച്ഛേദം 21 ന്റെ ഭാഗമായ 'സ്വകാര്യതക്കുള്ള മൗലികാവകാശ'ത്തിന്റെ ലംഘനമാണ് കോടതി വിധി. ഹിജാബ് ഇസ് ലാമിൽ അവിഭാജ്യ ഘടകമല്ലെന്ന കോടതിയുടെ നിരീക്ഷണം ഖുർആനികാധ്യാപനങ്ങൾക്കും പ്രവാചക പാഠങ്ങൾക്കും കടകവിരുദ്ധമാണ്.
ഭരണഘടനയ്ക്ക് കാവൽ നിൽക്കുകയും ഭരണഘടനാദത്തമായ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമുള്ള കോടതികൾ മത പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനും മതവിധി പറയാനും ഒരുമ്പെടുന്നത് ശുഭകരല്ല. വിധിക്കെതിരേ സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടരാനുള്ള വിദ്യാർഥിനികളുടെയും ചില സംഘടനകളുടെയും തീരുമാനം സ്വാഗതാർഹമാണ്.
വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒളിച്ച് കളി അവസാനിപ്പിക്കണമെന്നും എസ്.എം.എഫ്. ആവശ്യപ്പെട്ടു.
ഇത് സംബന്ധമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസ്താവന ധിക്കാരപരമാണ്. വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം മരവിപ്പിച്ചതായി മുഖ്യമന്ത്രി സമസ്ത നേതാക്കളെ അറിയിച്ചതാണ്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് കൊണ്ടുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം പിൻവലിക്കണമെന്നും എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വർകിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ സി.ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി.എ.സി കുട്ടി ഹാജി പാലക്കാട്, തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  21 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 hours ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago