HOME
DETAILS

അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വാണിജ്യ സ്ഥാപനങ്ങള്‍ നഗരസഭ പൂട്ടിച്ചു

  
backup
August 19 2016 | 18:08 PM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4


കൊച്ചി: പാര്‍പ്പിട മേഖലയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച 120 ഓളം വാണിജ്യ സ്ഥാപനങ്ങള്‍ നഗരസഭ പൂട്ടിച്ചു. പനമ്പിള്ളി നഗര്‍ മുതല്‍ അവന്യൂ റീജന്റ് വരെയുള്ള സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.
ഇതിനിടെ സ്ഥാപനങ്ങള്‍ പരിശോധിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ സേവ് പനമ്പിള്ളി നഗറിന്റെ നേതൃത്വത്തില്‍സ്ഥാപന ഉടമകള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
റസിഡന്‍ഷ്യല്‍ മേഖലയായ ഇവിടെ 617 വ്യാപാരസ്ഥാപനങ്ങളാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്  ഇതില്‍ 245 എണ്ണത്തിന് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടിസിനു മറുപടി നല്‍കാതിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെയായിരുന്നു നഗരസഭയുടെ നടപടി.
പനമ്പിള്ളി നഗറില്‍ വ്യാപാരത്തിനുള്ള സൗകര്യമൊരുക്കികൊണ്ട് മിക്‌സ്ഡ് സോണാക്കുവാനുള്ള പ്രമേയം നഗരസഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ഇത് സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങവെയാണ് ഇന്നലെ അടിയന്തിരമായി ഒഴിപ്പിക്കല്‍ അരങ്ങേറിയത്.
ഒഴിപ്പിക്കല്‍ നീക്കം പിന്‍വലിക്കണമെന്നുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സേവ് പനമ്പിള്ളി നഗര്‍ മൂവ്‌മെന്റും വീടുടമകളും സമര്‍പ്പിച്ച ഹരജി അടുത്ത ബുധനാഴ്ച്ച പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്.
റസിഡന്‍ഷ്യല്‍ ഏറിയയിലെ കെട്ടിടങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ പ്രദേശവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സ്ഥാപനങ്ങള്‍ ഒഴിഞ്ഞു നല്‍കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ഒരു ലക്ഷം മുതല്‍ മൂന്നര കോടി രൂപ വരെ മുടക്കിയ വാണിജ്യ സ്ഥാപനങ്ങളാണ് പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ജിസിഡിഎയുടെ ഹൗസിങ് പദ്ധതിയില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങളിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സിലില്‍ വ്യാപാരികളുടെ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പനമ്പിള്ളി നഗര്‍ മിക്‌സ്ഡ് സോണായി മാറ്റാനുള്ള പ്രമേയം പാസാക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവാണ് നഗരസഭ നടപ്പാക്കുന്നതെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.
സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനുള്ള നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് പനമ്പിള്ളി നഗറിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സേവ് പനമ്പിള്ളി നഗര്‍ മൂവ്മന്റ് ഭാരവാഹിയായ ജ്യോതി ജവഹര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  8 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago