ഓണം ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റ് കടത്തുന്നു
പാലക്കാട്: സംസ്ഥാനത്ത് ഓണം ലക്ഷ്യമിട്ട് വന്‍തോതില്‍ സ്പിരിറ്റും വ്യാജമദ്യവും കടത്തുന്നത് സജീവമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയ അനുകൂല സാഹചര്യം മുതലെടുത്താണ് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുക്കുന്നത്. ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സംസ്ഥാനത്തെ വിവിധ രഹസ്യ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ സ്പിരിറ്റ് ശേഖരമൊരുങ്ങിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗോവ, കര്‍ണാടക, പോണ്ടിച്ചേരി, ബംഗുളൂരു എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന സ്പിരിറ്റു ശേഖരം തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി, തൂത്തുക്കുടി തുടങ്ങിയ രഹസ്യ കേന്ദ്രങ്ങളില്‍ സ്റ്റോക്ക് ചെയ്ത ശേഷമാണ് സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. ലിറ്ററിന് 40രൂപ വിലയുള്ള സ്പിരിറ്റിന് സംസ്ഥാനത്തെത്തുമ്പോള്‍ 240-350 രൂപയാകുമെന്നാണ് സൂചന.
അഴിമതി രഹിത വാളയാര്‍ പദ്ധതിക്കു ശേഷം ഉടച്ചു വാര്‍ക്കപ്പെട്ട വാളയാര്‍ ചെക്ക് പോസ്റ്റ് വഴി തന്നെ ദിനംപ്രതി ലോഡ് കണക്കിനു സ്പിരിറ്റും വ്യാജമദ്യവും കടക്കുന്നതായാണ് വിവരം. വാണിയമ്പാറ മുതല്‍ വാളയാര്‍ വരെയുള്ള വാളയാര്‍ ചുരമെന്നറിയപ്പെടുന്ന 60 കിലോമീറ്ററില്‍ 10ലധികം ചെക്‌പോസ്റ്റുകളുണ്ടെങ്കിലും ഇവയ്ക്കു സമാന്തരമായി 30ലധികം സമാന്തരപാതകളും കള്ളക്കടത്തിനായുണ്ട്. വാളയാര്‍, ഗോവിന്ദാപുരം, ചമ്മണാംപതി, നടുപ്പുണി, ഗോപാലപുരം, വേലന്താവളം, മീനാക്ഷിപുരം, കുപ്പാണ്ടക്കൗണ്ടനൂര്‍, ആനക്കട്ടി എന്നീ ഒന്‍പത് അതിര്‍ത്തി കേന്ദ്രങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ വാണിജ്യനികുതി, എക്‌സൈസ്, മോട്ടോര്‍ വാഹനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ 27ഓളം ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
വാളയാറിന്റെ സാറ്റ്‌ലൈറ്റ് ചെക്‌പോസ്‌റ്റെന്നറിയപ്പെടുന്ന വേലന്താവളത്തും ഗോപാലപുരത്തുമാണ് ചെക്‌പോസ്റ്റ് ജീവനക്കാര്‍ നിലവില്‍ വന്‍തോതില്‍ അനധികൃതവരുമാനം ഉണ്ടാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. തമിഴ്‌നാട്ടില്‍ നിന്നും രേഖകളൊന്നുമില്ലാത്ത സ്‌ക്രാപ്പു വിലയ്‌ക്കെടുക്കുന്ന വാഹനങ്ങളിലാണ് സ്പിരിറ്റ് കടത്തുന്നതെന്നതിനാല്‍ പിടിക്കപ്പെട്ടാലും വലിയ സാമ്പത്തിക നഷ്ടം വരുന്നില്ല. സ്റ്റേഷനിലെത്തുന്ന ഇത്തരം വാഹനങ്ങളിലെ സ്പിരിറ്റ് പിന്നീട് വെള്ളമാവുന്നതും രാഷ്ട്രീയ-മുതലാളിമാരുടെ സമ്മര്‍ദ്ദം കാരണമാണ്. മീന്‍ ലോറി, പച്ചക്കറി, തമിഴ്‌നാട്ടില്‍നിന്നുള്ള റെഡിമിക്‌സ് ടാങ്കറുകള്‍, പാല്‍ കയറ്റിവരുന്ന വാനുകള്‍ എന്നിവക്കു പുറമെ ടാങ്കര്‍ ലോറികളില്‍ രഹസ്യ അറകള്‍ നിര്‍മിച്ചും ആഡംബരക്കാറുകളിലുമാണ് ഇത്തരം കള്ളക്കടത്ത് നടത്തുന്നത്.
മുന്നിലും പിന്നിലുമുള്ള എസ്‌കോര്‍ട്ട് വാഹനങ്ങളും ചെക്‌പോസ്റ്റിലെ പടി നല്‍കി വാഹനം കടത്തിവിടുന്ന ഇടനിലക്കാരുമാണ് കള്ളക്കടത്തിലെ മുഖ്യ ശൃംഖലകള്‍. സോഡിയം സിലിക്കേറ്റ്, സള്‍ഫ്യൂരിക് ആസിഡ് തുടങ്ങി ഉയര്‍ന്ന അപകടസാധ്യത മുന്നറിയിപ്പുകള്‍ രേഖപ്പെടുത്തിയ വാഹനങ്ങള്‍ അതിര്‍ത്തി കടന്ന് നിഷ്പ്രയാസം കടന്നു പോകുമ്പോള്‍ സ്പിരിറ്റാണ് അകത്തെന്ന് ഉദ്യോഗസ്ഥര്‍ കണ്ടിട്ടും കാണാതെ പോവുകയാണ്. 35 ലിറ്റര്‍ വീതം കൊള്ളുന്ന കന്നാസുകളിലായി ആഡംബരക്കാറുകളില്‍ 2000 - 3000 ലിറ്റര്‍ വരെ കടത്തുമ്പോള്‍ വലിയ ടാങ്കറുകളിലും ലോറികളിലും 7000 മുതല്‍ 10000 ലിറ്റര്‍ വരെ കടത്താനാവുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. റെന്റ് എ കാര്‍ വഴിയെടുക്കുന്ന വാടകക്കാറുകളില്‍ കടത്തുന്ന സ്പിരിറ്റും എസ്‌കോര്‍ട്ട് വാഹനങ്ങളും പിടിക്കപ്പെട്ടാല്‍ ഉപേക്ഷിച്ചുപോവുകയാണ് പതിവ്. അല്ലെങ്കില്‍തന്നെ 14 ദിവസത്തെ റിമാന്റ് കഴിഞ്ഞാല്‍ സ്പിരിറ്റ് ലോബികളുടെ രാഷ്ട്രീയപിന്‍ബലം കൊണ്ടും കടത്തുകാര്‍ പുറത്തിറങ്ങി വീണ്ടും സജീവമാകുന്നു. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലെ തെങ്ങിന്‍ തോപ്പുകളിലും പൂട്ടിക്കിടക്കുന്ന പന്നി-കോഴി ഫാമുകളിലും ഇപ്പോള്‍ വന്‍ സ്പിരിറ്റു ശേഖരമാണുള്ളതെന്നാണ് അറിയുന്നത്. ഓണം, ക്രിസ്തുമസ് സമയങ്ങളിലാണ് സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സ്പിരിറ്റൊഴുക്ക് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."