HOME
DETAILS
MAL
ശബരിമല, ലൗജിഹാദ് വിഷയത്തില്‍ നിയമനിര്‍മാണം, ക്ഷേമപെന്ഷന് 3500; എന്‍.ഡി.എ പ്രകടനപത്രിക പുറത്തിറക്കി
backup
March 24 2021 | 10:03 AM
തിരുവനന്തപുരം: കേരളത്തിലെ എന്‍.ഡി.എയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ലൗജിഹാദിനെതിരെയും ശബരിമല വിഷയത്തിലും നിയമനിര്‍മാണം നടത്തുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ട്.
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപും ഭൂരഹിതര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമിയും ക്ഷേമപെന്ഷന് 3500 രൂപയാക്കുമെന്നും വാഗ്ദാനമുണ്ട്.
ഒരു കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കും. എല്ലാവര്ക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്രഭരണവ്യവസ്ഥ കൊണ്ടുവരും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. കേരളം ഭീകരവാദ വിമുക്തമാക്കുമെന്നും പത്രികയില്‍ വാഗ്ദാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."