ജനകീയ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയത് നൊട്ടോറിയസായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലെന്ന് പ്രതിപക്ഷം; ഭീഷണിക്കു വഴങ്ങില്ലെന്ന് മുഖ്യമന്ത്രി
ചങ്ങനാശ്ശേരി: കെ. റെയില്‍ വിരുദ്ധ സമരത്തില്‍ ഇന്നും സംഘര്‍ഷം. ഇന്ന് ഹര്‍ത്താലാചരിക്കുന്ന ചങ്ങനാശ്ശേരിയില്‍ ഇന്ന് പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെയെത്തി. മാടപ്പളളിയില്‍ ഇന്നലെ നടന്നത് നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് അംഗീകരിക്കില്ലെന്നു സതീശന്‍ മുന്നറയിപ്പു നല്‍കി. എന്നാല്‍ ഭീഷണിക്കുവഴങ്ങില്ലെന്നു തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.
സ്ത്രീകളോടും കുട്ടികളോടും പൊലീസ് ദയ കാണിച്ചില്ല. ജനകീയ സമരത്തെ അടിച്ചമര്‍ത്താനായി എന്ത് ക്രൂരത കാണിക്കാനും മടിയില്ലാത്ത പൊലിസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ജനാധിപത്യ കേരളത്തെ ഒന്നിച്ചുനിര്‍ത്തുമെന്നും മാടപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു. സ്ത്രീകളും കുട്ടികളും ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എന്തെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. എന്നാല്‍ യാതൊരു അക്രമത്തിനും മുതിരാതിരുന്ന ഈ ജനതയോട് പൊലിസ് ക്രൂരത കാണിച്ചു. സ്ത്രീകളെ പൊലിസ് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു. നൊട്ടോറിയസായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇന്നലെ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷനേതാവിനൊപ്പം രമേശ് ചെത്തിത്തല, ഉമ്മന്‍ ചാണ്ടി, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ് എന്നിവരും മാടപ്പള്ളിയിലെത്തി. നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയില്‍ സ്ഥാപിച്ച സില്‍വര്‍ലൈന്‍ സര്‍വേക്കല്ലുകള്‍ രാവിലെ പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."