HOME
DETAILS

കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കും  പി.ജെ.ജോസഫ്

  
backup
March 25 2021 | 06:03 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be-3

തൊടുപുഴ : എല്ലാ പഞ്ചായത്തിലും ബൃഹത്തായ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയ നിയോജക മണ്ഡലമാണ് തൊടുപുഴയെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.ജെ.ജോസഫ് പറഞ്ഞു. പദ്ധതികള്‍ ആദ്യം നടപ്പിലാക്കിയ കുമാരമംഗലം, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളില്‍ വീണ്ടും പുതിയ പദ്ധതികള്‍ കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായതുകൊണ്ടാണ് ഈ പഞ്ചായത്തുകളില്‍ പുതുക്കിയ പദ്ധതിക്ക് താന്‍ ജലവിഭവ മന്ത്രി ആയിരിക്കെ ഭരണാനുമതി നല്‍കി ടെന്‍ഡര്‍ ചെയ്തത്. എന്നാല്‍ മുട്ടം, കരിങ്കുന്നം പദ്ധതി എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റദ്ദു ചെയ്തു. വീണ്ടും താന്‍ മറ്റൊരു പദ്ധതിക്ക് രൂപം നല്‍കുകയും അതിന് അനുമതി ലഭിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കുമാരമംഗലം പഞ്ചായത്തിന് തൊടുപുഴ പദ്ധതിയില്‍ നിന്ന് വെള്ളം നല്‍കാനുള്ള മറ്റൊരു പദ്ധതിക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതൊടെ എല്ലാ പഞ്ചായത്തിലും ആവശ്യത്തിന് കുടിവെള്ളം എത്തും. എല്ലാ രംഗങ്ങളിലും മാതൃകയായ വികസനമാണ് തൊടുപുഴയില്‍ ഉണ്ടായിട്ടുള്ളത്. അതിന്റെ ഗുണഫലം ഇവിടെ ഉണ്ടായിട്ടുണ്ടെന്നും പി.ജെ.ജോസഫ് പറഞ്ഞു. തൊടുപുഴയില്‍ നടന്ന യു.ഡി.എഫ്. നിയോജക മണ്ഡലം നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എസ്. മുഹമ്മദ്, ബേബി ചീമ്പാറ, പി.എന്‍.സീതി, എം.ജെ.ജേക്കബ്, ജാഫര്‍ഖാന്‍ മുഹമ്മദ്, എന്‍.ഐ. ബെന്നി, ടി.വി. പാപ്പു, ഷാഹുല്‍ പള്ളത്തുപറമ്പില്‍, അഡ്വ. സിറിയക് കല്ലിടുക്കില്‍, കെ.സുരേഷ് ബാബു, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്, റ്റി.ജി.ജി. കൈമള്‍, ജിയോ മാത്യു, എം.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് മങ്ങാട്ടുകവലയില്‍ വോട്ടുതേടി പി.ജെ ജോസഫ് എത്തി. വ്യാപാരസ്ഥാപനങ്ങളില്‍ അടക്കം കടന്നുചെന്ന് വോട്ട് അഭ്യര്‍ഥിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ഇ. താജുദ്ദീന്‍, യു.ഡി.എഫ് നേതാക്കളായ പി.എച്ച് സുധീര്‍, ഷാഹുല്‍ പള്ളത്തുപറമ്പില്‍, വി.എ ഷംസുദ്ദീന്‍, പി.എ ഷാഹുല്‍ ഹമീദ്, പി.എം നിസാമുദ്ദീന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago