അന്താരാഷ്ട്ര പയര്‍ വര്‍ഷം; രുചിഭേദങ്ങളൊരുക്കി സീതിസാഹിബ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ആയൂര്‍: അന്തര്‍ദേശീയ പയര്‍ വര്‍ഷാചരണത്തോടനുബന്ധിച്ച് പയറിന്റെ വ്യത്യസ്ത വിഭവങ്ങളൊരുക്കി കാരാളികോണം സീതിസാഹിബ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പാവപ്പെട്ടവന്റെ പ്രോട്ടീന്‍ ആയ പയര്‍വിളകളുടെ പോഷകഗുണം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പയര്‍ ഭക്ഷ്യമേള നടന്നത്.
പയര്‍ സലാട്, കട്‌ലറ്റ്, വട, പായസം, പക്കാവട, ആലുബജി, പയര്‍ മുന്തിരിക്കൊത്ത്, സമൂസ, പുട്ട്, ഗജ്ജിക്ക, ദോശ, മുളപ്പിച്ച തോരന്‍, പിസ, ലഡു, ഇലയപ്പം, ഉപ്പ്മാവ്, അവലോസ് പൊടി തുടങ്ങി നൂറിലധികം വിഭവങ്ങളാണ് രുചിഭേദങ്ങളോടെ അനുഭവേദ്യമാക്കിയത്.
ഭക്ഷ്യവിളകളിലെ പോഷകസമൃദ്ധമായ പയര്‍ വര്‍ഗങ്ങള്‍ കാര്‍ഷിക രംഗത്ത് വിസ്മരിക്കപ്പെടരുതെന്ന സന്ദേശവും വിദ്യാര്‍ഥികള്‍ ഇതിലൂടെ ഉയര്‍ത്തുകയായിരുന്നു. ബോധവല്‍ക്കരണ ചാര്‍ട്ടുകളും പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പൂതൂര്‍ രാമചന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അശോകന്‍ നായര്‍. ബി അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി രാജേഷ് പി.കെ, കണ്‍വീനര്‍മാരായ സുനിത എം.എസ്, സുനി ജി. വര്‍ഗ്ഗീസ്, ജോജി ജോണ്‍, ബീന. പി.ടി, സുബൈദാ ബീവി, ബിന്ദു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."