ദലിത് പീഡനം; കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
കരുനാഗപ്പള്ളി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും സിപി.എമ്മും ദലിതര്‍ക്കെതിരേ വ്യാപകമായി പീഡനം നടത്തുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുലശേഖരപുരം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടത്തൂര്‍ ചെട്ടിശ്ശേരി
കോളനിയില്‍ പ്രതിഷേധ ധര്‍ണ നടത്തി.
മണ്ഡലം പ്രസിഡന്റ് അശോക് കുറുങ്ങപ്പള്ളി അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. രാജശേഖരന് ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ലീലാകൃഷ്ണന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദന്, ഹൗസ്ഫെഡ് ചെയര്മാന് അഡ്വ. എം. ഇബ്രാഹീംകുട്ടി, യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എസ് പുരം സുധീര്‍, കളരീക്കല് ജയപ്രകാശ്, എന്‍. രാജു, അകുത്തൂട്ട് രാമചന്ദ്രന്‍പിള്ള, മജീദ്, ശിവപ്രസാദ്, പെരുമാനൂര്‍ രാധാകൃഷ്ണന്, പോച്ചയില്‍ സജീവ്, ഷെഫീഖ് കാട്ടയ്യം, ഹക്കീം, സത്താര്‍, അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."