അഫ്താബ് ശ്രദ്ധയുടെ ശരീരം മുറിച്ചത് അറക്കവാള്‍ ഉപയോഗിച്ച്; നിര്‍ണായകമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലിവ്-ഇന്‍ പങ്കാളിയായ ശ്രദ്ധ വാള്‍ക്കറെ അഫാതാബ് കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ചത് അറക്കവാള്‍ ഉപയോഗിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞമാസം നടത്തിയ ഡി.എന്‍.എ പരിശോധനയില്‍, കണ്ടെത്തിയ അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു. ഈ അസ്ഥികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. 23 എല്ലിന് കഷ്ണങ്ങളാണ് ഡല്‍ഹി പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിന് കൈമാറിയത്.
മെയ് 18 ന് മെഹ്റൗളിയിലെ വാടക ഫഌറ്റില്‍ വെച്ച് ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയെന്നാണ് അഫ്താബ് പൂനാവാലയുടെ മൊഴി. 35 കഷ്ണങ്ങളാക്കിയ മൃതദേഹം പിന്നീട് ദിവസങ്ങള്‍കൊണ്ട് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ചു.
നവംബര്‍ 12 നാണ് അഫ്താബ് പൂനാവാല അറസ്റ്റിലായത്. ശ്രദ്ധയുടെ ശരീരത്തിലെ ഇറച്ചി മുറിക്കാന്‍ ഉപയോഗിച്ചത് ചൈനീസ് നിര്‍മ്മിത കത്തിയാണെന്ന് അഫ്താബ് നേരത്തെ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."