ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: മേഴ്‌സിക്കുട്ടിയമ്മയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ഇ.എം.സി.സി എം.ഡി
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരിക്കെ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ഇ.എം.സി.സി എം.ഡി ഷിജു എം.വര്‍ഗീസ്. മന്ത്രി മത്സരിക്കുന്ന കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയാണ് ഷിജു. ഇ.എം.സി.സി പദ്ധതി ഇല്ലാതാക്കിയത് പ്രതിപക്ഷമാണെന്നും പ്രക്ഷോഭം ഉണ്ടായപ്പോഴാണ് സര്‍ക്കാര്‍ നയംമാറ്റിയതെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷിജു എം. വര്‍ഗീസ് പറഞ്ഞു. തന്നേയും കമ്പനിയേയും ചിലര്‍ താഴ്ത്തിക്കെട്ടി.
കോട്ടും സ്യൂട്ടും ധരിച്ച് മുഖ്യമന്ത്രിയെ കാണാനെത്തിയവരില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ അമേരിക്കയിലെ ഉന്നതരായിരുന്നു. അവരുടെ അമേരിക്കയിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയേയും ഫിഷറീസ് മന്ത്രിയേയും ധരിപ്പിച്ചിരുന്നു. കോണ്‍സ്റ്റുലേറ്റിലും വിവരങ്ങള്‍ കൈമാറിയിരുന്നെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. എന്നാല്‍ കോണ്‍സ്റ്റുലേറ്റ് അമേരിക്കന്‍ പ്രതിനിധികളുടെ വിവരങ്ങള്‍ മറച്ചുവച്ചു. യു.ഡി.എഫ് അല്ല തന്നെ മത്സരരംഗത്തിറക്കിയത്. മേഴ്‌സിക്കുട്ടിയമ്മ തന്റെ തട്ടകത്തില്‍ വരണമെന്നും എം.ഒ.യു റദ്ദാക്കാന്‍ കാരണമെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."