HOME
DETAILS

മക്കള്‍ ആണയിട്ടാല്‍

  
backup
January 15 2023 | 04:01 AM

896351623-2


ഇരുട്ടില്‍ കറുത്ത ഉറുമ്പെന്ന പോലെ കേരള ഗാത്രത്തില്‍ സംഘ് രാഷ്ട്രീയം അരിച്ചു കയറുമ്പോള്‍ അതിന് ഒരു പഴുതും നല്‍കാത്ത ഒരേയൊരു സംസ്ഥാനമാണ് തമിഴ്‌നാട്. അവിടെ ഇരട്ടച്ചങ്കുള്ള ഒരു മുതലമൈച്ചറുണ്ട്, മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍. ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കുത്തിത്തിരുപ്പുണ്ടാക്കുന്നതാണ് അമിത്ഷായുടെ ശൈലി. തമിഴ്‌നാട്ടിലെ ഗവര്‍ണറും ചെയ്തത് മറ്റൊന്നല്ല. അംബേദ്കറെയും പെരിയാറെയും സഹിക്കാത്ത ഒരാളെങ്ങനെ ദ്രാവിഡ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന തമിഴ്‌നാട്ടില്‍ കാലം കഴിക്കുമെന്ന് കാണേണ്ടതുതന്നെ.


രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് നിര്‍ദേശിക്കുന്ന സ്റ്റാലിന്‍ ഒപ്പം രാജീവ് വധക്കേസിലെ പ്രതിയായ പേരറിവാളനെ ആലിംഗനം ചെയ്യും. വിട്ടയക്കാനുള്ള തീരുമാനം കൈകൊണ്ടതിന് മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് വിമര്‍ശിക്കുമ്പോഴാണ് ജയില്‍ മോചിതനായെത്തുന്ന പേരറിവാളനെ സ്വീകരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് നീങ്ങുന്നത്. ശ്രീലങ്കയിലെ തമിഴ് അഭയാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയ ഇദ്ദേഹം അവരോട് പറഞ്ഞു നിങ്ങള്‍ അനാഥരല്ല, ഞങ്ങള്‍ ഒപ്പമുണ്ട്.


സ്റ്റാലിന്റെ തമിഴ്‌നാട്ടില്‍ 'ഒപ്പമുണ്ട്' എന്നത് ഒരു മുദ്രാവാക്യമല്ല. കൊവിഡില്‍ ജനം വിഷമിച്ചപ്പോള്‍ 'ഒന്‍ട്രിനൈവം വാ' എന്ന സന്ദേശവുമായി മുഖ്യമന്ത്രി നേരിട്ടെത്തി കൊവിഡ് വാര്‍ഡുകളില്‍. പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് വാര്‍ഡുകളിലെത്തിയ സ്റ്റാലിനെ ഉദ്യോഗസ്ഥര്‍ താക്കീത് ചെയ്തതാണ്. പ്രതിസന്ധിയെ മറി കടക്കാന്‍ പ്രത്യേക സാമ്പത്തിക വിദഗ്ധ സംഘത്തെ തന്നെ നിയോഗിച്ചു. സാമൂഹ്യക്ഷേമം എന്താണെന്ന് കാണാന്‍ തമിഴ്‌നാട്ടിലേക്ക് ചെല്ലേണ്ടതാണ്. 'മക്കളൈ തേടി മരുതുവം' എന്ന പദ്ധതിയില്‍ പാവപ്പെട്ടവരെ തേടി ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തുകയാണ്. തുടര്‍ച്ചയുള്ള ഇടവേളകളില്‍ വീട്ടിലെത്തി രക്തവും മറ്റും പരിശോധിച്ച് ചികിത്സകള്‍ നിര്‍ദേശിക്കുന്നതാണ് പദ്ധതി. 'ഇന്നുയിര്‍ കാപ്പോം നമ്മൈ കാക്കും 48' എന്ന പരിപാടിയില്‍ വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറിലെ മുഴുവന്‍ ചികിത്സയും സൗജന്യമാണ്. അത് സ്വകാര്യ ആശുപത്രികളിലായാലും. പെണ്‍കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും എല്ലാം പദ്ധതികളുണ്ട്. 'ഉങ്കള്‍ തൊഗുതിയില്‍ മുതലമൈച്ചര്‍' എന്ന പരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ടെത്തി പരാതികള്‍ കേള്‍ക്കുകയും പരിഹരിക്കുകയുമാണ്.


ദ്രാവിഡ രാഷ്ട്രീയത്തെ സിനിമ ഉപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു എം.ജി.ആറും ജയലളിതയും. എടപ്പാടി പളനി സ്വാമിയോടെ ഇതിന് അറുതിയായെന്ന് വേണം കരുതാന്‍. കരുണാനിധിയുടെ പിന്‍മുറക്കാരനാകാന്‍ പലരുമുണ്ടായിരുന്നിട്ടും സ്റ്റാലിന്‍ ഒടുവില്‍ അത് സ്ഥാപിച്ചെടുക്കുക തന്നെ ചെയ്തു. കരുണാനിധിക്കൊപ്പം തലപ്പൊക്കമുള്ള നേതാവായിരുന്നു മാതുലനായ മുരശൊലി മാരന്‍. മുരശൊലിയിനിന്ന് കലാനിധി, ഉദയനിധി മാരന്‍മാരിലെത്തുന്നതാണ് ആ പരമ്പര. കരുണാനിധിയുടെ നേരവകാശികളായി മകള്‍ കനിമൊഴിയും മകന്‍ അളഗിരിയുമുണ്ട്. അളഗിരി പാര്‍ട്ടിയിലും ജനപ്രതിനിധി സഭകളിലും അല്‍പം മുന്നിലായിരുന്നു. അളഗിരിയോ സ്റ്റാലിനോ എന്ന ചര്‍ച്ച പാര്‍ട്ടിക്കകത്തും പുറത്തും കൊടുമ്പിരി കൊണ്ടു. അളഗിരിക്കൊപ്പവും പാര്‍ട്ടിക്കാര്‍ അണി നിരന്നു. പാര്‍ട്ടി പ്രസിദ്ധീകരണമായ 'ദിനകരനി'ല്‍ കൂടുതല്‍ ജനപിന്തുണ ആര്‍ക്കെന്ന ചോദ്യത്തിന്റെ ഉത്തരം വന്നതോടെ അളഗിരി പിണങ്ങുന്ന അവസ്ഥയുമായി. വൈകാതെ കരുണാനിധി തന്നെ പിന്തുടര്‍ച്ചക്കാരനെ പ്രഖ്യാപിച്ചു.
സ്വദേശത്ത് ഡി.എം.കെക്ക് യുവജന വിഭാഗം ഉണ്ടാക്കിക്കൊണ്ടാണ് സ്റ്റാലിന്‍ രാഷ്ട്രീയപ്രവേശനം നടത്തിയത്. പിന്നീട് ഇതിനെ സംസ്ഥാന തലത്തിലേക്ക് വികസിപ്പിക്കുകയും അതിന്റെ സെക്രട്ടറിയായി മാറുകയും ചെയ്തു. ഡി.എം.കെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയും എം.എല്‍.എയുമാണ് സ്റ്റാലിന്റെ മകന്‍ ഉദയനിധി. 1984ല്‍ ആയിരം വിളക്കില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ സ്റ്റാലിന് തോല്‍വിയായി. 1989ല്‍ ജയിച്ചെങ്കിലും 1991ല്‍ വീണ്ടും തോല്‍വി. മൂന്നു തവണ കൂടി ആയിരം വിളക്കില്‍ മത്സരിച്ച സ്റ്റാലിന്‍ കൊളത്തൂരിലേക്ക് മാറി. 1996ല്‍ ചെന്നൈയുടെ മേയറായതോടെയാണ് അദ്ദേഹത്തിന്റെ ഭരണ പാടവം ജനശ്രദ്ധയിലേക്ക് വന്നത്. ജനം നേരിട്ട് തെരഞ്ഞെടുത്ത മേയറുടെ 'ശിങ്കാര ചെന്നൈ' എന്ന പരിപാടി ചെന്നൈ നഗരത്തെ ആകെ മാറ്റി മറിച്ചു. രണ്ടു തവണ മേയര്‍ ആകുന്നതും നിയമസഭാംഗങ്ങള്‍ മേയറാകുന്നതും തടയാന്‍ എ.ഡി.എം.കെ സര്‍ക്കാരുകള്‍ വ്യവസ്ഥകള്‍ തുടരത്തുടരെ കൊണ്ടുവന്നതെല്ലാം സ്റ്റാലിനെ തടയാനായിരുന്നു.


അടിയന്തിരാവസ്ഥക്കെതിരേ പ്രവര്‍ത്തിച്ചതിന് ജയിലില്‍ മര്‍ദനമേല്‍ക്കേണ്ടിവന്ന സ്റ്റാലിന്‍ അത്ര വേഗം പിന്മാറുന്ന കൂട്ടത്തിലല്ല. സ്റ്റാലിനൊപ്പം മര്‍ദനമേറ്റയാള്‍ പിന്നെ ജീവിച്ചിരുന്നിട്ടില്ലെന്നോര്‍ക്കണം. ചരിത്രത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണെന്ന് പറഞ്ഞതാരാണാവോ. ചരിത്രത്തില്‍ ബിരുദം നേടിയ സ്റ്റാലിന്റെ പേര് തന്നെ ഒരു ചരിത്രമാണ്. സോവിയറ്റ് യൂനിയന്റെ നായകനായിരുന്ന ജോസഫ് സ്റ്റാലിന്റെ മരണത്തില്‍ അനുശോചിക്കുന്ന യോഗത്തില്‍ സംബന്ധിക്കവെയാണ് മൂന്നാമതും അച്ഛനായ വിവരം കരുണാനിധി അറിയുന്നത്. അതിനാല്‍ മകന് സ്റ്റാലിന്‍ എന്ന് പേരിട്ടു. കരുണാനിധിയുടെ തിരക്കഥയില്‍ വന്ന 'ഒരേ രത്തം', 'മക്കള്‍ ആണയിട്ടാല്‍' എന്നീ രണ്ടു സിനിമകളിലും ഒരു ടെലിവിഷന്‍ സീരീസിലും സ്റ്റാലിന്‍ അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ നയവും അഭിനയവും നന്നായി വേണമല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  27 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago