ഇന്ധനവിലക്കു പിന്നാലെ പാചക വാതക വിലയും കൂട്ടി
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി വന്നതിന് തൊട്ടുപിന്നാലെ കേന്ദ്രം പണി തുടങ്ങി. മാസങ്ങളായി മരവിപ്പിച്ച് വെച്ചിരുന്ന ഇന്ധന വില കൂട്ടിത്തുടങ്ങി. പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി.
നവംബര്‍ നാലിന് ശേഷമാണ് രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടുന്നത്. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് ഡീസല്‍ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സിലിണ്ടറിന് 956 രൂപയാണ് വില.
റഷ്യയുടെഉക്രൈന് അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നെങ്കിലും രാജ്യത്ത് അതിന്റെ പ്രതിഫലനമുണ്ടായിരുന്നില്ല. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് എണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."