HOME
DETAILS

അപകടക്കെണിയൊരുക്കി കാടുമൂടിയ ഓവുചാല്‍

  
backup
August 19, 2016 | 7:22 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%be%e0%b4%9f%e0%b5%81



മൊഗ്രാല്‍പുത്തൂര്‍: കാടുമൂടിയ ഓവുചാല്‍ അപകടക്കെണിയൊരുക്കുന്നു. ചൗക്കി കമ്പാര്‍ റോഡിലാണ് ഓവുചാലുകള്‍ക്കു മുകളില്‍ കാടുകയറിയിരിക്കുന്നത്. മിക്ക സമയങ്ങളിലും ഈ ഓവുചാലുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതു ഡ്രൈവര്‍മാരെ വട്ടം ചുറ്റിക്കുകയാണ്.
അപകടം പതിവായിട്ടും ഓവുചാലുകള്‍ക്കു മുകളില്‍ സ്‌ളാബിടാനോ കാടുവെട്ടാനോ അധികൃതര്‍ തയാറാവുന്നില്ലെന്നാണ് പരാതിയുയരുന്നത്.
വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും കാടുമൂടിയതോടെ കാല്‍ നടയാത്രക്കാരും ഭീതിയിലാണ്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ റോഡരികിലേക്കു നീങ്ങിയാല്‍ ഓവുചാലില്‍ വീഴുന്നതു പതിവാണ്.  
നല്ല ആഴത്തില്‍ നിര്‍മിച്ചിട്ടുള്ള ഓവു ചാലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്നതു പതിനഞ്ചോളം അപകടങ്ങളാണ്. സ്‌കൂള്‍-മദ്‌റസ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു ദിവസേന ഈ റോഡിലൂടെ നടന്നു പോകുന്നത്.
ബസുകളടക്കമുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.
ചെറുറോഡായതിനാലും ഓവുചാലുള്ളതിനാലും അപകടം നടന്നാല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കും ഇവിടെ പതിവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago