'മോര്‍ഫ് ചെയ്ത അശ്ലീല ക്ലിപ്പുകള്‍': തട്ടിപ്പുകാര്‍ തന്നെ ലക്ഷ്യമിടുന്നതായി ബി.ജെ.പി ഹരിയാന നേതാവ്
ഗുരുഗ്രാം: തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതര്‍ പണം തട്ടാന്‍ ശ്രമിച്ചതായി ബി.ജെ.പി ഹരിയാന സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല്‍ യാദവ്. വ്യാഴാഴ്ച ഒരു അജ്ഞാത സ്ത്രീയില്‍ നിന്ന് തനിക്ക് വാട്സ്ആപ്പില്‍ വിഡിയോ കോള്‍ വന്നതായും ഇതിനു ശേഷമാണ് ഭീഷണിയെന്നും പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു.
കോള്‍ വിച്ഛേദിച്ച ശേഷം യുവതിയില്‍ നിന്ന് സന്ദേശങ്ങളും കോളുകളും ലഭിക്കാന്‍ തുടങ്ങി. വിഡിയോ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും അശ്ലീല ക്ലിപ്പുകള്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നും പണം തട്ടിയെടുക്കലാണ് സ്ത്രീയുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.
വിളിച്ചയാളുടെ മൊബൈല്‍ നമ്പര്‍ ഞങ്ങള്‍ നിരീക്ഷണത്തിലാണെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലിസ് അറിയിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സുരേന്ദര്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."