HOME
DETAILS
MAL
ഗുണ്ടാ ബന്ധം; പൊലിസില്‍ അഴിച്ചുപണി,24 എസ്.എച്ച്.ഒമാര്‍ക്ക് സ്ഥലംമാറ്റം
backup
January 21 2023 | 09:01 AM
തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ പൊലിസില്‍ അഴിച്ചുപണി. 24 പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തു. നടപടി നേരിട്ട എസ്എച്ച് ഒമാര്‍ക്ക് പകരം തിരുവനന്തപുരം പേട്ട, മംഗലപുരം സ്റ്റേഷനുകളില്‍ പുതിയ എസ്എച്ച്ഒമാരെ നിയമിച്ചു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രശ്നക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്റ്റേഷന് ചുമതലയില്‍ നിന്നും മാറ്റി. കോട്ടയം എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ എസ്എച്ച്ഒയെ മാറ്റി. ഇതിനിടെ മണ്ണ് മാഫിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട തിരുവല്ലം മുന്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വി നായരെ സര്‍ക്കാര്‍ തിരിച്ചെടുത്തു. കേസില്‍ പ്രതികളായ പൊലിസുകാരുടെ പട്ടിക ചൊവ്വാഴ്ചക്കുള്ളില്‍ നല്കാന് എസ് പിമാരോട് ഡിജിപി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."