HOME
DETAILS
MAL
ആ വാക്ക് പ്രിയങ്കക്ക് പാലിക്കാനായില്ല; മുരളീധരനുവേണ്ടി പകരം നേമത്ത് രാഹുലെത്തും
backup
April 02 2021 | 14:04 PM
തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിക്ക് കെ.മുരളീധരന് നല്കിയ വാക്കു പാലിക്കാനായില്ല. കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നേമത്തേക്കു വരാമെന്ന വാക്കു പാലിക്കാന്‍ കഴിയാതായത്.
പകരം പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. ഞായറാഴ്ച വൈകിട്ടോടെയായിരിക്കും രാഹുല്‍ തിരുവനന്തപുരത്ത് എത്തുക.
ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താന്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ദൃശ്യസന്ദേശത്തിലൂടെ പ്രിയങ്ക ഗാന്ധി അറിയിച്ചു.
ഇന്ന് അസമിലും തുടര്‍ന്ന് തമിഴ്നാട്ടിലും പ്രചാരണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രിയങ്ക ഗാന്ധി നാളെ വൈകിട്ടോടെ തിരുവനന്തപുരത്തെത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."