ഡബ്ല്യു എം ഒ റിയാദ് ചാപ്റ്റർ വെൽഫെയർ കമ്മിറ്റി പുന:സംഘടിപ്പിച്ചു
റിയാദ്: കഴിഞ്ഞ 54 വർഷക്കാലമായി സമൂഹത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനുള്ള പരിശ്രമത്തിലാണ് വയനാട് മുസ്‌ലിം ഓർഫനേജ് (ഡബ്ല്യൂ എം ഒ) ആറ് മതസ്ഥാപനങ്ങൾ അടക്കം ഇരുപത്തിനാല് വിദ്യാഭ്യാസ സംരംഭങ്ങളിലായി ആയിരത്തി നാനൂറ് വിദ്യാർത്ഥികൾ പൂർണമായും പഠനം നടത്തുന്ന യത്തീംഖാനയുടെ ദൈനദിന പ്രവർത്തനങ്ങളിൽ പ്രവാസികളെ കൂടി പങ്കാളികളാക്കുന്നതിന് വർഷങ്ങളായി സൗദിയിലെ വിവിധ പ്രവിശ്യകളിലെന്നപോലെ റിയാദിലും പ്രവർത്തിച്ച് വരുന്ന ഡബ്ല്യു എം ഒ വെൽഫയർ കമ്മിറ്റി ബത്ഹ കെ എം സി സി ഹാളിൽ ചേർന്ന കൺവെൻഷനിൽ പുനസംഘടിപ്പിച്ചു. അബ്ദുറഹിമാൻ ഫറോക്കിൻ്റെ അദ്ധ്യക്ഷതയിൽ എസ് ഐ സി റിയാദ് സെട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ബഷീർ ഫൈസി ചുങ്കത്തറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പി സി അലി സ്വാഗതവും അബ്ദുൽ മനാഫ് നന്ദിയും പറഞ്ഞു. യത്തീംഖാന ജനറൽ സെക്രട്ടറി മുഹമ്മദ് ജമാൽ, സെക്രട്ടറിമാരായ മായൻ മണിമല, മുജീബ് ഫൈസി വട്ടോളി, എന്നിവർ ഓൺലൈനിൽ കൺവെൻഷനിൽ സംബന്ധിച്ച് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികളായി ബഷീർ ഫൈസി ചുങ്കത്തറ,ശാഫി ദാരിമി പുല്ലാര,അഷ്റഫ് വേങ്ങാട്ട്,സി പി മുസ്തഫ,കയ്യാർ മഹ്മൂദ് ഇബ്റാഹിം,അഷ്റഫ് കൽപ്പകഞ്ചേരി (രക്ഷാധികാരികൾ) അലി വയനാട് (പ്രസിഡണ്ട്) അബ്ദുറഹിമാൻ ഫറോക്ക്, മുജീബ് ഉപ്പട, കബീർ വൈലത്തൂർ വൈസ്പ്രസിഡണ്ടുമാർ)ശമീർ പുത്തൂർ (ജന.സെക്രട്ടറി & ഓർഗ്ഗനൈസർ) സുധീർ എ എം, ജുനൈദ് മാവൂർ, അഷ്റഫ് പുറ്റാട് (ജോ.സെക്രട്ടറിമാർ) അബ്ദുൽ മനാഫ് കാട്ടിക്കുളം(ട്രഷറർ) ബഷീർ താമരശ്ശേരി, അബൂബക്കർ പൂക്കോട്ടൂർ, ഹുസൈൻ കൂടത്താൾ, മുജീബ് മുത്താട്ട്, കുഞ്ഞോയ് കൊടമ്പുഴ,ഷറഫ് കുമ്പളട്, ജാഫർ വൈത്തിരി, സുബൈർ മേപ്പാടി, മുഹമ്മദ് കായണ്ണ (എക്സിക്യൂട്ടീവ് മെമ്പർമാർ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."