'ന്യൂനപക്ഷ മന്ത്രാലയത്തിന്റേത് കുറ്റകരമായ അനാസ്ഥ'ഇ.ടി. മുഹമ്മദ് ബഷീർ എം.പി.
ന്യൂഡൽഹി
ന്യൂനപക്ഷ വിഭാഗത്തിന് ബജറ്റ് പ്രകാരം നൽകേണ്ട പദ്ധതികളുടെ ബജറ്റ് വിഹിതത്തിന്റെ ചെറിയൊരു അംശം മാത്രം ചെലവഴിച്ച് ന്യൂനപക്ഷ മന്ത്രാലയം കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി.
കഴിഞ്ഞ ഏതാനും വർഷത്തെ ബജറ്റ് സംഖ്യ നൽകിയതിൽ ആകെ ചിലവഴിച്ചത് വെച്ച് നോക്കുമ്പോൾ വളരെ ചെറിയൊരു ഭാഗം മാത്രമേ ചിലവഴിച്ചിട്ടുള്ളു എന്നും ബാക്കിയുള്ളത് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അദ്ദേഹം ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞു.
നേരത്തെ തന്നെ വകുപ്പ് നൽകിയിരുന്ന സംഖ്യ ഏതാണ്ട് ആയിരം കോടി രൂപ കുറച്ചാണ് പിന്നീട് സർക്കാർ ബജറ്റ് വിഹിതമായി നൽകിയത്. ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഫണ്ട് ചിലവഴിക്കുന്നതിൽ സർക്കാർ കാണിക്കുന്നത് വളരെ വലിയ അനാസ്ഥയാണ് എന്ന് പാർലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല ന്യൂനപക്ഷ മന്ത്രാലയം ഈ കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും പാർലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശ ചെയ്ത കാര്യവും സർക്കാർ മുഖവിലക്കെടുക്കേണ്ടതാണ്. ഇത്രയും ചെറിയ സംഖ്യ ചിലവഴിച്ച് ബജറ്റ് വിഹിതത്തിൽ ഉപയോഗപ്പെടുത്താൻ പോലും ശ്രമിക്കാത്ത സർക്കാറും ഉദ്യോഗസ്ഥന്മാരും എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് വിശദീകരണം അറിയണമെന്നും ഇ.ടി പറഞ്ഞു.
ഈ തെറ്റ് തിരുത്താൻ എന്ത് നടപടിയാണ് സർക്കാർ എടുക്കുന്നതെന്നറിയാനുള്ള ബാധ്യത ജനങ്ങൾക്കുണ്ടെന്നും ഇ.ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."