'ബി.ജെ.പി ആസ്ഥാനത്തല്ല നിങ്ങളിരിക്കുന്നത്'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹുവ മൊയിത്ര
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബാഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ അസം മന്ത്രിയുടെ പ്രചാരണ വിലക്ക് പകുതിയായി കുറച്ച് കമ്മീശന്റെ നടപടി ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ വിമര്‍ശനം.
നിര്‍വാചന്‍ സദനില്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇരിക്കുന്നത്. അല്ലാതെ ബി.ജെ.പി ആസ്ഥാനത്തല്ല- മഹുവ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് ഇരിക്കുന്ന കസേരയെ ബഹുമാനിക്കണമെന്നും രാജ്യം കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും മഹുവ പറഞ്ഞു.
ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയ അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭീഷണി. തുടര്‍ന്ന് കമ്മീഷന് ശര്‍മക്ക് 48 മണിക്കൂര്‍ പ്രചാരണ നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ വൈകാതെ നിരോധനം പകുതിയായി കുറക്കുകയും ചെയ്തു.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയുമെല്ലാം രംഗത്തെത്തിയിരുന്നു. അസമിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇ.വി.എം) കടത്തിക്കൊണ്ടുവരുന്ന വീഡിയോ വലിയ രീതിയില്‍ പ്രചരിച്ച സാഹചര്യത്തിലായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."