കേന്ദ്ര സർവകലാശാലയിലും ഐസറിലും ഗവേഷണം
കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലും ഭോപാൽ ഐസറിലും പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം.
കാസർഗോഡ് കേന്ദ്ര സർവകലാശാല ww.cukerala.ac.in എന്ന വെബ്‌സൈറ്റ് വഴി 31 വരെ അപേക്ഷിക്കാം. 21 വകുപ്പുകളിലായി 135 സീറ്റുകളാണുള്ളത്. ഇക്കണോമിക്‌സ് (9 സീറ്റുകൾ), ഇംഗ്ലിഷ് ആൻഡ് കംപപേരറ്റീവ് ലിറ്ററേച്ചർ (3), ഹിന്ദി (6), ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ് (3), മലയാളം (4), പബഌക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് (3), സോഷ്യൽ വർക്ക (3), എജ്യൂക്കേഷൻ (14), ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി (7), കംപ്യൂട്ടർ സയൻസ് (8), എൻവയോണമെന്റ് സയൻസ് (3), ജനോമിക് സയൻസ് (10), ജിയോളജി (4), മാത്തമറ്റിക്‌സ് (11), പ്ലാന്റ് സയൻസ് (6), ലോ (7), പബ്ലിക് ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിൻ (3), ഫിസിക്‌സ് (16), സുവോളജി (6), കെമിസ്ട്രി (8), ലിംഗസ്റ്റിക് (1) എന്നിങ്ങനെയാണ് സീറ്റുകൾ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റർ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി എൻ.സി.എൽ, പി.ഡബഌ.ഡി എന്നീ വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. അപേക്ഷ ഫീസ് 1,000 രുപയാണ്. സംവരണമുള്ളവർക്ക് 500 രൂപ.
വിശദ വിരങ്ങൾക്ക്: ww.cukerala.ac.in
ഐസർ ഭോപാൽ
ഭോപാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) വിവിധ പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ ഏഴുവരെ അപേക്ഷിക്കാം.
ബയോളജിക്കൽ സയൻസ്, കെമിക്കൽ എൻജിനിയറിങ് കെമിസ്ട്രി, ഡാറ്റാ സയൻസ്, ഇക്കണോമിക് സയൻസ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, സയൻസ് ആൻഡ് ടെക്‌നോളജി സ്റ്റഡീസ്, ഫിലോസഫി ആൻഡ് ലിംഗസ്റ്റിക്, മാത്തമറ്റിക്‌സ്, ഫിസിക്‌സ് എന്നീ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കും, കെമിസ്ട്രി, മാത്തമറ്റിക്‌സ്, ഫിസിക്‌സ് എന്നീ ഇന്റർഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കും, ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് എന്നീ എം.എസ്.സി പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും: ww.iiserb.ac.in/admission
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."