HOME
DETAILS

സിഎഎക്ക് ഇടക്കാല സ്റ്റേയില്ല; സമസ്തയുടേതുള്‍പ്പടെയുള്ള സ്റ്റേ ആപ്ലിക്കേഷനുകള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി സുപ്രിംകോടതി

  
Web Desk
March 19 2024 | 11:03 AM

caa-latestupdationfrom-supreamcourt-new

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുകൊണ്ട് സമസ്ത ഉള്‍പ്പടെ നല്‍കിയ സ്റ്റേ ആപ്ലിക്കേഷനുകള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി സുപ്രിംകോടതി. ഹരജികള്‍ ഏപ്രില്‍ ഒന്‍പതിന് വീണ്ടും പരിഗണിക്കും. 

മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കേരള സര്‍ക്കാറിന്റേതടക്കം 250ലധികം ഹരജികളാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.പൗരത്വ ഭേദഗതി നിയമം, 2019ഉം പുതിയതായി നോട്ടിഫൈ ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍, 2024ഉം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് സമസ്ത സ്‌റ്റേ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചത്. 

സി.എ.എയെ ചോദ്യംചെയ്തുകൊണ്ട് 237 ഹരജികളും 20 സ്റ്റേ അപേക്ഷകളുമാണ് സുപ്രിംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പിന് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഹരജിക്കാര്‍ വാദിക്കുന്നു. ഒരു മതത്തെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമ ദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാര്‍ പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തില്‍ ആദ്യഘട്ടത്തില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ചത് പൗരത്വ നിയമ ഭേദഗതിയാണ്. സി.എ.എ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന വാഗ്ദാനം. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ സി.എ.എ നിയമമെടുത്തുകളയുമെന്ന വാഗ്ദാനമാണ് ജനങ്ങള്‍ക്ക് യു.ഡി.എഫ് നല്‍കുന്നത്. മൗനം പാലിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെയാണ് ബി.ജെ.പിയുടെ പ്രചരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago