പറവൂരിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാല്‍മോണല്ലോസിസ്
കൊച്ചി: എറണാകുളം പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിന് കാരണം സാല്‍മോണല്ലോസിസ് ബാക്ടീരിയ.
മയോണൈസ്, അല്‍ഫാം, മന്തി, പെരി പെരിമന്തി, മിക്‌സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്.
ഭക്ഷണം കഴിച്ച് 56 മണിക്കൂറിനു ശേഷമാണ് മിക്കവരിലും പനി, ഛര്‍ദ്ദി, വയറു വേദന , വയറിളക്കം, ഓക്കാനം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 106 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് സാല്‍മോണല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യ വിഷബാധക്ക് കാരണം സാല്‍ മോണല്ല ടൈഫിമ്യൂറിയം, സാല്‍മോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാല്‍ മലിനമായ ഭക്ഷണം കഴിച്ച് 648 മണിക്കൂറിനുള്ളിലാണ് രോഗ ലക്ഷണങ്ങള്‍ കാണുന്നത്. തലവേദന , ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, പനി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. 23 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ശമിക്കുന്നു. ഒരു ശതമാനം പേരില്‍ രോഗം ഗുരുതരമായി മരണകാരണമാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."