ഇഞ്ചോടിഞ്ചില്‍ കോഴിക്കോട്, കെ.കെ രമ മത്സരിക്കുന്ന വടകരയിലേക്ക് ഉറ്റുനോക്കി കേരളം
* ആകെ മണ്ഡലങ്ങള്‍ 13. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ വീറും വാശിയും മിക്ക മണ്ഡലത്തിലും.
* 13ഉം നേടുമെന്ന് എല്‍.ഡി.എഫ്. പലയിടത്തും അട്ടിമറി സാധ്യതയെന്ന് യു.ഡി.എഫ്.
* യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ മത്സരിക്കുന്ന വടകരയിലേക്ക് ഉറ്റുനോക്കി കേരളം.
* പ്രചാരണത്തില്‍ രമയ്ക്ക് വ്യക്തമായ മുന്നേറ്റം.
* കൊടുവള്ളിയിലും കോഴിക്കോട് സൗത്തിലും യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കം.
* കൊയിലാണ്ടി, തിരുവമ്പാടി, നാദാപുരം, കുറ്റ്യാടി, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങള്‍ അവസാന ഘട്ടത്തിലും പ്രവചനാതീതം. *കുന്ദമംഗലത്തും ബേപ്പൂരിലും അട്ടിമറി പ്രതീക്ഷയില്‍ യു.ഡി.എഫ്.
* എലത്തൂര്‍, പേരാമ്പ്ര, ബേപ്പൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്‍തൂക്കം.
* കോഴിക്കോട് നോര്‍ത്തില്‍ മാത്രമാണ് ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം.
* പ്രചാരണത്തില്‍ ആദ്യമിറങ്ങിയതിന്റെ ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്.
* മുഖ്യമന്ത്രി രണ്ടുതവണ ജില്ലയിലെത്തിയത് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍.
* 'രാഹുല്‍ ഊര്‍ജം' യു.ഡി.എഫിന്റെ പ്രതീക്ഷയേറ്റുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാഹുല്‍ഗാന്ധി പ്രചാരണത്തിനെത്തിയത് യു.ഡി.എഫ് ക്യാംപില്‍ ആവേശം വര്‍ധിപ്പിച്ചു.
* അമിത്ഷാ, ജെ.പി നദ്ദ, സ്മൃതി ഇറാനി എന്നീ ദേശീയ നേതാക്കളെ ഇറക്കി ബി.ജെ.പിയും പ്രചാരണം കൊഴുപ്പിച്ചു.
* സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും പ്രചാരണ വിഷയം.
* ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രചാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."