കുറഞ്ഞ വില; 592 കി.മീ റേഞ്ച്; ബുക്കിങ് ആരംഭിച്ച് ഇ.വി ബ്രാന്‍ഡ്
ഇന്ത്യന്‍ ഇ.വി മാര്‍ക്കറ്റില്‍ മികച്ച വില്‍പ്പന കാഴ്ചവെക്കുന്ന ബ്രാന്‍ഡുകളിലൊന്നാണ് വോള്‍വോ. ബ്രാന്‍ഡിന്റെ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച വേരിയന്റായ XC40 റീചാര്‍ജിന്റെ പുതിയ വേരിയന്റ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയിപ്പോള്‍ വോള്‍വോ കാര്‍സ് ഇന്ത്യ XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ ആ സിംഗിള്‍ മോട്ടോര്‍ വേരിയന്റിനായുള്ള ബുക്കിംഗ് രാജ്യത്താകെമാനം ആരംഭിച്ചിരിക്കുകയാണ്.സിംഗിള്‍ മോട്ടോറില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനത്തിന് 54.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
XC40 റീചാര്‍ജിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റാണിതെന്ന് ചുരുക്കത്തില്‍ പറയാം. എന്തായാലും വാഹനം വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വോള്‍വോയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇലക്ട്രിക് എസ്‌യുവിയുടെ സിംഗിള്‍ മോട്ടോര്‍ പതിപ്പ് ബുക്ക് ചെയ്തിടാം. ഇതിനായി ഒരു ലക്ഷം രൂപയാണ് ടോക്കണ്‍ തുകയായി നല്‍കേണ്ടി വരിക. XC40 റീചാര്‍ജിന്റെ പുതിയ മോഡലും ഇവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനൊപ്പം കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലുള്ള ഹോസകോട്ട് ഫെസിലിറ്റിയിലാണ് അസംബിള്‍ ചെയ്യുന്നത്.
XC40 റീചാര്‍ജ് സിംഗിള്‍ എന്നറിയപ്പെടുന്ന പുത്തന്‍ മോഡലിന് 238 bhp പവറില്‍ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടെന്നാണ് കമ്പനി പറയുന്നത്. വെറും 7.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇലക്ട്രിക് എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററായി വോള്‍വോ ഇലക്‌ട്രോണിക് രീതിയില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. എസ്‌യുവിയുടെ ഡ്യുവല്‍ മോട്ടോര്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ XC40 റീചാര്‍ജ് സിംഗിള്‍ മോഡലിന് പവര്‍ കുറവാണെന്ന സംഗതി മറക്കേണ്ട.
ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് വേരിയന്റിന് 402 bhp കരുത്തില്‍ 660 Nm torque വരെ നിര്‍മിക്കാന്‍ കഴിയും. എന്നിരുന്നാലും ടോപ്പ്എന്‍ഡ് പതിപ്പിന്റെ ഡ്രൈവിംഗ് റേഞ്ച് ഒറ്റ ചാര്‍ജില്‍ 418 കിലോമീറ്റര്‍ വരെയാണ്. ഇത് സിംഗിള്‍ മോട്ടോര്‍ വേരിയന്റ് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ 170 കിലോമീറ്റര്‍ കുറവാണെന്ന സംഗതിയും വാങ്ങുമ്പോള്‍ പ്രത്യേകം പരിഗണിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."